ആജീവനാന്തം വരുമാനം, സമ്പാദ്യം വര്‍ധിപ്പിക്കാന്‍ കോമ്പൗണ്ടിങ്; എല്‍ഐസിയുടെ പുതിയ പ്ലാന്‍, 'ജീവന്‍ ഉത്സവ്', വിശദാംശങ്ങള്‍ 

വ്യക്തിഗത സമ്പാദ്യത്തിന് പുറമേ ആജീവനാന്തം ഇന്‍ഷുറന്‍സും ലഭിക്കുന്ന പുതിയ പ്ലാന്‍ പ്രമുഖ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി അവതരിപ്പിച്ചു
എല്‍ഐസി, ഫയല്‍ ചിത്രം
എല്‍ഐസി, ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: വ്യക്തിഗത സമ്പാദ്യത്തിന് പുറമേ ആജീവനാന്തം ഇന്‍ഷുറന്‍സും ലഭിക്കുന്ന പുതിയ പ്ലാന്‍ പ്രമുഖ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി അവതരിപ്പിച്ചു. ജീവന്‍ ഉത്സവ് എന്ന പേരില്‍ അറിയപ്പെടുന്ന പ്ലാന്‍ നോണ്‍- ലിങ്ക്ഡ്, നോണ്‍ പാര്‍ട്ടിസിപ്പേറ്റിംഗ് ആണ്. 

അഞ്ചുവര്‍ഷം മുതല്‍ 16 വര്‍ഷം വരെ പരിമിതപ്പെടുത്തിയ പ്രീമിയം കാലയളവാണ് ഈ പ്ലാനിന്റെ ഒരു പ്രത്യേകത. മിനിമം അഞ്ചുവര്‍ഷം വരെ പ്രീമിയം അടയ്ക്കണം എന്ന് സാരം. പ്രീമിയം അടവ് കാലയളവില്‍ ഗ്യാരണ്ടീഡ് അഡിഷന്‍സ് ലഭിക്കും. മൂന്നുമാസം മാത്രം പ്രായമുള്ള കുട്ടികള്‍ക്ക് മുതല്‍ 65 വയസ് വരെയുള്ളവര്‍ക്ക് ഈ പ്ലാനില്‍ ചേരാം.  

പോളിസി കാലാവധിക്ക് ശേഷം അഷ്വേര്‍ഡ് തുകയുടെ പത്തുശതമാനം എല്ലാവര്‍ഷവും മണിബാക്ക് ആയി ആജീവനാന്തം ലഭിക്കും. വര്‍ഷാവര്‍ഷം മണിബാക്ക് ആവശ്യമില്ലാത്തവര്‍ക്ക് ഈ പണം എല്‍ഐസിയില്‍ തന്നെ നിക്ഷേപിച്ച് വര്‍ഷം അഞ്ചര ശതമാനം നിരക്കില്‍ കോമ്പൗണ്ടിങ്ങിനും സൗകര്യവുമുണ്ട്. ഇത്തരത്തില്‍ റെഗുലര്‍ ഇന്‍കം/ ഫ്‌ളക്‌സി ഇന്‍കം ബെനിഫിറ്റുകളും ഈ പോളിസിയുടെ പ്രത്യേകതയാണ്.

സം അഷ്വേര്‍ഡും പ്രീമിയം കാലാവധിയിലുള്ള ഗ്യാരന്റി അഡിഷനും പോളിസി ഉടമയുടെ മരണാനന്തരം അവകാശിക്ക് ലഭിക്കും.അഞ്ചുലക്ഷം രൂപയാണ് ഏറ്റവും കുറഞ്ഞ ഇന്‍ഷുറന്‍സ് തുക. കൂടുതല്‍ വിവരങ്ങള്‍ക്ക് എല്‍ഐസി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com