സമയം കളയാനില്ല; നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട് ഡിലീറ്റ് ആകാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

പുതിയ നയം സ്വകാര്യ ഗൂഗിള്‍ അക്കൗണ്ടുകള്‍ക്ക് മാത്രമേ ബാധകമാകൂ,
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ഡിസംബര്‍ 1 മുതല്‍ കുറഞ്ഞത് രണ്ട് വര്‍ഷമായി പ്രവര്‍ത്തനമില്ലാത്ത അക്കൗണ്ടുകള്‍ ഗൂഗിള്‍ ഡിലീറ്റ് ചെയ്യുകയാണ്. നിഷ്‌ക്രിയ അക്കൗണ്ടുകളും ഫോട്ടോകള്‍, കലണ്ടര്‍ എന്‍ട്രികള്‍, ഇ-മെയിലുകള്‍, കോണ്‍ടാക്റ്റുകള്‍, ഡ്രൈവ് ഡോക്യുമെന്റുകള്‍ എന്നിങ്ങനെയുള്ള എല്ലാ ഉള്ളടക്കങ്ങളും ഡിലീറ്റ് ചെയ്യപ്പെടും. 

സുരക്ഷാ കാരണം ചൂണ്ടികാട്ടി അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യുമെന്നറിയിച്ച് ഈ വര്‍ഷം മെയ് മാസത്തില്‍ ഗൂഗിള്‍ നയം പ്രഖ്യാപിച്ചിരുന്നു. ''പഴയ  അക്കൗണ്ടുകളില്‍   ടു-സ്റ്റെപ്പ് വെരിഫിക്കേഷന്‍ പോലുള്ള സുരക്ഷാ നടപടികള്‍  ആക്ടീവായിരിക്കില്ലെന്നും പഴയ പാസ്വേര്‍ഡുകള്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്നും ഫിഷിംഗ്, ഹാക്കിംഗ്, സ്പാം തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് കൂടുതല്‍ ഇരയാക്കപ്പെടുമെന്നും'' കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. 

പുതിയ നയം സ്വകാര്യ ഗൂഗിള്‍ അക്കൗണ്ടുകള്‍ക്ക് മാത്രമേ ബാധകമാകൂ, അതായത് സ്‌കൂള്‍ അല്ലെങ്കില്‍ ബിസിനസ് മാനേജ്മെന്റ് അക്കൗണ്ടുകളെ ഇത് ബാധിക്കില്ല. കൂടാതെ, യുട്യൂബ് വിഡിയോ അപ്ലോഡ് ചെയ്തതോ ആപ്പുകളിലേക്കോ വാര്‍ത്താ സേവനങ്ങളിലേക്കോ സജീവമായ സബ്സ്‌ക്രിപ്ഷനുകളുള്ളതോ ആയ അക്കൗണ്ടുകള്‍ ഗൂഗിള്‍ ഡിലീറ്റ്
ചെയ്യില്ല. നിങ്ങളുടെ അക്കൗണ്ട് ആക്ടീവാണെന്ന് ഉറപ്പാക്കാന്‍ സൈന്‍ ഇന്‍ ചെയ്ത് ജിമെയില്‍, ഗൂഗിള്‍ ഡ്രൈവ്, ഗൂഗിള്‍ ഫോട്ടോസ്, ഗൂഗിള്‍ പേ എന്നിവയില്‍ ഏതെങ്കിലും ഉപയോഗിക്കാം.

അക്കൗണ്ട് ഡിലീറ്റ് ആകാതിരിക്കാന്‍ - അക്കൗണ്ടില്‍ പതിവായി സൈന്‍ ഇന്‍ ചെയ്യുക, ഗൂഗിള്‍ സേവനങ്ങള്‍ പതിവായി ഉപയോഗിക്കുക. അക്കൗണ്ട് നിഷ്‌ക്രിയമായാല്‍ ഗൂഗിളിന് നിങ്ങളെ ബന്ധപ്പെടാന്‍ നിങ്ങളുടെ കോണ്‍ടാക്റ്റ് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുക.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com