സിംഗിള്‍ ചാര്‍ജില്‍ 500 കിലോമീറ്റര്‍ വരെ, 21 ഇഞ്ച് അലോയ് വീലുകള്‍; വരുന്നു എസ് യുവിയില്‍ ഹോണ്ടയുടെ കരുത്തന്‍ 

ഹോണ്ടയുടെ ആദ്യ ഇലക്ട്രിക് എസ് യുവിയായ പ്രോലോഗ് അടുത്തവര്‍ഷം തുടക്കത്തില്‍ അവതരിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്
ഹോണ്ട പ്രോലോ​ഗ്/ IMAGE CREDIT: HONDA
ഹോണ്ട പ്രോലോ​ഗ്/ IMAGE CREDIT: HONDA

റോഡില്‍ ഇലക്ട്രിക് കാറുകള്‍ വാഴുന്ന കാലം വിദൂരമല്ല. ഇത് മുന്നില്‍ കണ്ട് എല്ലാ വാഹന നിര്‍മ്മാതാക്കളും ഇലക്ട്രിക് കാറുകള്‍ വിപണിയില്‍ അവതരിപ്പിക്കാനുള്ള തത്രപ്പാടിലാണ്. പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയും പുതിയ ഇലക്ട്രിക് എസ് യുവി വിപണിയില്‍ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്.

ഹോണ്ടയുടെ ആദ്യ ഇലക്ട്രിക് എസ് യുവിയായ പ്രോലോഗ് അടുത്തവര്‍ഷം തുടക്കത്തില്‍ അവതരിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഇത് പുറത്തിറക്കുന്നതിന് മുന്‍പ് ഇതിന്റെ വിശദാംശങ്ങള്‍ കമ്പനി പങ്കുവെച്ചു. നിലവിലെ സിആര്‍- വി എസ് യുവിനെ അപേക്ഷിച്ച് കൂടുതല്‍ വലിപ്പമേറിയതായിരിക്കും പ്രോലോഗ്. അകത്തളം കൂടുതല്‍ മനോഹരമാക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. 

ഒറ്റ ചാര്‍ജില്‍ തന്നെ 500 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ ശേഷിയുള്ള ബാറ്ററിയായിരിക്കും ഇതിന്റെ കരുത്ത്. 85 കെഡബ്ല്യൂഎച്ച് ബാറ്ററി പായ്ക്ക് ആയിരിക്കും ഇതില്‍ ക്രമീകരിക്കുക. സിംഗിള്‍ മോട്ടോര്‍, അല്ലെങ്കില്‍ ഇരട്ട മോട്ടോര്‍ ആയിരിക്കാം ബാറ്ററിക്ക് കരുത്തുപകരുക.288 ബിഎച്ച്പി പവറില്‍ 451 എന്‍എം ടോര്‍ക്യു വരെ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന സാങ്കേതികവിദ്യയാണ് ഇതില്‍ ഉപയോഗിക്കുക.

എസ്യുവിയുടെ മറ്റ് വിശദാംശങ്ങളിലേക്ക് വന്നാല്‍ വൃത്തിയുള്ള ഡിസൈനാണ് പ്രോലോഗില്‍ അവതരിപ്പിക്കുന്നത്. ഇവിയില്‍ 21 ഇഞ്ച് അലോയ് വീലുകള്‍ വരെയുണ്ട്. ഇതിന്റെ മൊത്തത്തിലുള്ള നീളം 4,877 മില്ലീമീറ്ററും വീല്‍ബേസ് നീളം 3,094 മില്ലീമീറ്ററുമാണ്. ബേസ് മോഡലില്‍ വരെ 11.3 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 11 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഗൂഗിള്‍ അസിസ്റ്റന്റ്, ഗൂഗിള്‍ മാപ്സ്, ഗൂഗിള്‍ പ്ലേസ്റ്റോര്‍ എന്നീ ഫീച്ചറുകള്‍ കുത്തിനിറച്ചാവും കമ്പനി പുറത്തിറക്കുക.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com