ഭക്ഷണത്തിന്റെ ചൂട് അറിയാം, കൂടുതല്‍ തെളിച്ചം, കരുത്തുറ്റ പ്രോസസര്‍; ഗൂഗിള്‍ പിക്‌സല്‍ 8 സീരിസ് ഫോണുകള്‍ അവതരിപ്പിച്ചു

പ്രമുഖ ടെക് കമ്പനിയായ ഗൂഗിള്‍ പിക്‌സല്‍ സീരിസില്‍ രണ്ടു ഫോണുകള്‍ അവതരിപ്പിച്ചു
ഗൂഗിൾ പിക്‌സൽ സീരിസ് ഫോണുകൾ/ image credit: google
ഗൂഗിൾ പിക്‌സൽ സീരിസ് ഫോണുകൾ/ image credit: google

ന്യൂഡല്‍ഹി: പ്രമുഖ ടെക് കമ്പനിയായ ഗൂഗിള്‍ പിക്‌സല്‍ സീരിസില്‍ രണ്ടു ഫോണുകള്‍ അവതരിപ്പിച്ചു. പിക്‌സല്‍ 8, പിക്‌സല്‍ 8 പ്രോ എന്നി പേരുകളിലാണ് സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കിയത്. ആപ്പിള്‍ ഐഫോണ്‍ 15 സീരിസ് ഫോണുകളോട് കിടപിടിക്കുന്ന ഫീച്ചറുകളുമായാണ് ഗൂഗിള്‍ പുതിയ ഫോണുകള്‍ അവതരിപ്പിച്ചത്.

തൊട്ടുമുന്‍പത്തെ ഫോണുകളെ അപേക്ഷിച്ച് ഡിസൈനില്‍ നേരിയ മാറ്റവുമായാണ് പുതിയ സീരിസ് ഫോണുകള്‍ ഇറക്കിയത്. കോംപാക്ട് ഡിസൈനിലാണ് പിക്‌സല്‍ 8. മാറ്റ് ഫിനിഷിലാണ് പിക്‌സല്‍ 8 പ്രോ അവതരിപ്പിച്ചത്. അത്യാധുനിക ക്യാമറ, കരുത്തുറ്റ പ്രോസസര്‍ എന്നിവയാണ് മറ്റു സവിശേഷതകള്‍.

ഗൂഗിള്‍ പിക്‌സല്‍ 8ന് 75,999 രൂപയാണ് വില. പ്രോയിന് വീണ്ടും വില ഉയരും. 1,06,999 രൂപ വേണ്ടി വരും പ്രോ സ്വന്തമാക്കാന്‍. രണ്ട് കളര്‍ ഓപ്ഷനിലാണ് പിക്‌സല്‍ 8 പ്രോ അവതരിപ്പിച്ചത്. ബേ, ഒബ്‌സിഡിയന്‍ എന്നി ഓപ്ഷനുകളിലാണ് ഫോണ്‍ ലഭ്യമാവുക. ഹേസല്‍, റോസ്, ഒബ്‌സിഡിയന്‍ എന്നി മൂന്ന് നിറങ്ങളിലാണ് പിക്‌സല്‍ എട്ട് ലഭിക്കുക.

തെളിച്ചം കൂട്ടുന്ന ആക്ചുവ ഡിസ്‌പ്ലേയാണ് പിക്‌സല്‍ 8ന്റെ മറ്റൊരു പ്രത്യേകത. പ്രോയില്‍ തെളിച്ചം കുറച്ചും കൂടി വര്‍ധിക്കും. സൂപ്പര്‍ ആക്ചുവ ഡിസ്‌പ്ലേയാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്. പിക്‌സല്‍ 7 സീരിസിന് സമാനമാണ് ഡിസ്‌പ്ലേ വലിപ്പം. കോണിങ് ഗോറില്ല ഗ്ലാസ് വിക്ടസ് 2 ആണ് പിക്‌സല്‍ 8 പ്രോയില്‍. കോണിങ് ഗോറില്ല ഗ്ലാസ് വിക്ടസ് ആണ് പിക്‌സല്‍ 8ല്‍ സജ്ജീകരിച്ചിരിക്കുന്നത്. അന്തരീക്ഷ ഊഷ്മാവ് തിരിച്ചറിയുന്ന സെന്‍സറാണ് മറ്റൊരു പ്രത്യേകത. ഭക്ഷണത്തിന്റെയും പാനീയങ്ങളുടെയും ചൂട് അറിയാന്‍ കഴിയുന്ന തരത്തിലാണ് പുതിയ ഫീച്ചര്‍. പിക്‌സല്‍ 8 പ്രോയിലെ തെര്‍മോമീറ്റര്‍ ആപ്പിലൂടെയാണ് ഊഷ്മാവ് തിരിച്ചറിയാന്‍ സഹായിക്കുന്ന സെന്‍സറിന്റെ സഹായം ലഭിക്കുക. 

ഗൂഗിള്‍ പിക്‌സല്‍ 8 പ്രോ യുടെ പിന്‍ഭാഗത്ത് മൂന്ന് ക്യാമറകളാണ് ഉള്ളത്. ഒ ഐ എസ് ഉള്ള 50 MP ഒക്ടാ പി ഡി (ഫേസ്-ഡിറ്റക്റ്റ് ഓട്ടോഫോക്കസ്) വൈഡ് ഷൂട്ടറാണ് ഒന്ന്,  48MP ക്വിഡ് പി ഡി അള്‍ട്രാവൈഡാണ് രണ്ടാമത്തേത്. കൂടാതെ മറ്റൊന്ന് കൂടിയുണ്ടാകും. സൂം ചെയ്യുന്ന കാര്യത്തില്‍ മറ്റ് ഫോണുകളെ അമ്പരിപ്പിക്കുന്ന സവിശേഷതകളായിരിക്കുമെന്നാണ് അധികൃതര്‍ നല്‍കുന്ന ഉറപ്പ്. ഫ്രണ്ട് ക്യാമറയും മികച്ചതാണെന്നാണ് വിവരം.10.5 എം പി സെല്‍ഫി ക്യാമറയാണ് ഉള്ളത്. ഗൂഗിള്‍ പിക്‌സല്‍ 8 നാകട്ടെ ഡിജിറ്റല്‍ സൂമോടുകൂടിയ 50 എംപി ഒക്ട-പിഡി പ്രധാന ക്യാമറയാണ് വലിയ സവിശേഷത. പിക്‌സല്‍ 8 ന് പ്രോയുടെ സമാനമായ 10.5 എംപി സെല്‍ഫി ക്യാമറയാണ് ഉള്ളത്. 4575 എംഎച്ച് ബാറ്ററിയാണ് പിക്‌സല്‍ 8 ന് ഉള്ളത്

Tensor G3 ചിപ്സെറ്റാണ് ഗൂഗിള്‍ പിക്‌സല്‍ 8 സീരിസിന്റെ പ്രധാന ആകര്‍ഷണീയത. ഒരൊറ്റ കോര്‍ടെക്‌സ്-എക്‌സ് 3 പ്രൈം കോര്‍, നാല് കോര്‍ടെക്‌സ്-എ 715 കോറുകള്‍, മറ്റൊരു നാല് കോര്‍ടെക്‌സ്-എ 510 എന്നിവ പായ്ക്ക് ചെയ്യുന്ന 9-കോര്‍ പ്രോസസറാണ് ഇതിനുള്ളത്. പിക്‌സല്‍ 8 എട്ട് ജി ബി റാമിലാണ് എത്തിയതെങ്കില്‍ പ്രോയില്‍ 12 ജി ബി റാമാണ് ഉള്ളത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com