
മുംബൈ: 2000 രൂപയുടെ 87 ശതമാനം നോട്ടുകളും നിക്ഷേപത്തിന്റെ രൂപത്തില്‍ ബാങ്കില്‍ തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. അവശേഷിക്കുന്നത് ബാങ്കില്‍ പോയി മാറ്റിയെടുക്കുകയാണ് ചെയ്തത്. നിലവില്‍ 12,000 കോടി രൂപ മൂല്യമുള്ള 2000 രൂപ നോട്ടുകള്‍ ഇനിയും തിരികെ വരാനുണ്ടെന്നും ശക്തികാന്ത ദാസ് മാധ്യമങ്ങളോട് പറഞ്ഞു.
മെയ് 19 വരെയുള്ള കണക്കനുസരിച്ച് 3.56 ലക്ഷം കോടി രൂപ മൂല്യമുള്ള നോട്ടുകളാണ് പ്രചാരത്തിലുണ്ടായിരുന്നത്. സെപ്റ്റംബര്‍ 29 വരെയുള്ള കണക്കനുസരിച്ച് 14000 കോടി രൂപ മൂല്യമുള്ള നോട്ടുകള്‍ ഒഴികെ, അവശേഷിക്കുന്ന നോട്ടുകള്‍ മുഴുവന്‍ തിരികെ എത്തിയതായും ശക്തികാന്ത ദാസ് അറിയിച്ചു.
നോട്ടുകള്‍ മുഴുവന്‍ ബാങ്കില്‍ തിരികെ എത്തുന്നതിനാണ് ഒക്ടോബര്‍ ഏഴു വരെ സമയപരിധി നീട്ടിയത്. നാളെ വരെ എല്ലാ ബാങ്കുകളിലും 2000 രൂപ നോട്ടുകള്‍ നിക്ഷേപിക്കുകയോ മാറ്റിയെടുക്കുകയോ ചെയ്യാം. തുടര്‍ന്ന് ആര്‍ബിഐയുടെ റീജിണല്‍ ഓഫീസുകള്‍ വഴി മാത്രമേ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ സാധിക്കൂ.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക