പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

രാജ്യത്തെ ആദ്യ നമ്പര്‍ലെസ് ക്രെഡിറ്റ് കാര്‍ഡുമായി ആക്‌സിസ് ബാങ്ക്, മറ്റു സവിശേഷതകള്‍ 

രാജ്യത്തെ ആദ്യ നമ്പര്‍ലെസ് ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി പ്രമുഖ സ്വകാര്യ ബാങ്കായ ആക്‌സിസ് ബാങ്ക്

മുംബൈ: രാജ്യത്തെ ആദ്യ നമ്പര്‍ലെസ് ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി പ്രമുഖ സ്വകാര്യ ബാങ്കായ ആക്‌സിസ് ബാങ്ക്. ധനകാര്യസ്ഥാപനമായ ഫൈബുമായി സഹകരിച്ചാണ് ആക്‌സിസ് ബാങ്ക് പദ്ധതിക്ക് തുടക്കമിട്ടത്. അക്കൗണ്ട് ഉടമകളുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ പരിഷ്‌കാരം.

ഇടപാടുകാര്‍ക്ക് സുരക്ഷിതമായി പണമിടപാടുകള്‍ നടത്താനുള്ള സാഹചര്യം ഒരുക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് നമ്പര്‍ലെസ് ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിച്ചതെന്ന് ആക്‌സിസ് ബാങ്ക് കാര്‍ഡ്‌സ് ആന്റ് പേയ്‌മെന്റ്‌സ് തലവന്‍ സഞ്ജീവ് മോഗെ പറഞ്ഞു. ക്രെഡിറ്റ് കാര്‍ഡില്‍ നമ്പറിന് പുറമേ സിവിവി, കാലാവധി തീരുന്ന സമയക്രമം ഉള്‍പ്പെടെയുള്ള വിവരങ്ങളും ഉണ്ടാവില്ല. കാര്‍ഡ് തിരിച്ചറിഞ്ഞുള്ള തട്ടിപ്പ് തടയാന്‍ ഇതുവഴി സാധിക്കുമെന്നാണ് ആക്‌സിസ് ബാങ്ക് അവകാശപ്പെടുന്നത്. റുപേ കാര്‍ഡ് ആണ് നല്‍കുന്നത്. ഇത് വഴി ക്രെഡിറ്റ് കാര്‍ഡിനെ യുപിഐയുമായി ബന്ധിപ്പിക്കാനും സാധിക്കും. ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് പുറമേ എല്ലാ ഓഫ്‌ലൈന്‍ സ്റ്റോറുകളിലും ഈ കാര്‍ഡ് സ്വീകരിക്കുമെന്നും ആക്‌സിസ് ബാങ്ക് അറിയിച്ചു.

ഉപയോക്താവിന്റെ സൗകര്യം കണക്കിലെടുത്ത് ടാപ്പ് ആന്റ് പേ ഫീച്ചറും ഇതില്‍ ഉള്‍പ്പെടുന്നു. കാര്‍ഡ് എടുക്കുന്നതിന് പ്രത്യേക ഫീസ് ഈടാക്കുന്നില്ല. വാര്‍ഷിക ഫീസും ഈടാക്കില്ലെന്നും ആക്‌സിസ് ബാങ്ക് അറിയിച്ചു. ഓണ്‍ലൈന്‍ ഓഫ്‌ലൈന്‍ ഇടപാടുകളില്‍ ഒരു ശതമാനം ക്യാഷ്ബാക്ക് ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com