ജിഎസ്ടി, സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഇടപാട് ഫീസ്...; നവംബര്‍ ഒന്നുമുതല്‍ സാമ്പത്തികരംഗത്ത് മാറ്റങ്ങള്‍

ഓരോ മാസവും സാമ്പത്തിക രംഗത്ത് നിരവധി മാറ്റങ്ങളാണ് സംഭവിക്കുന്നത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ഓരോ മാസവും സാമ്പത്തിക രംഗത്ത് നിരവധി മാറ്റങ്ങളാണ് സംഭവിക്കുന്നത്. വരുന്ന നവംബറിലും കാര്യങ്ങള്‍ വ്യത്യസ്തമല്ല. ബോംബ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ഇടപാട് ഫീസ് വര്‍ധിപ്പിച്ചത് അടക്കം നവംബര്‍ ഒന്നുമുതല്‍ സാമ്പത്തിക രംഗത്ത് നിരവധി മാറ്റങ്ങളാണ് ഉണ്ടാവാന്‍ പോവുന്നത്. അവ ചുവടെ:

ബിസിനസുമായി ബന്ധപ്പെട്ട ജിഎസ്ടി:

നൂറ് കോടിയോ അതില്‍ കൂടുതലോ വരുമാനമുള്ള ബിസിനസ് നടത്തുന്നവര്‍ ഇ- ഇന്‍വോയിസിങ് പോര്‍ട്ടലില്‍ കയറി ജിഎസ്ടി ഇന്‍വോയ്‌സസ് അപ്ലോഡ് ചെയ്യണം. 30 ദിവസത്തിനുള്ളില്‍ ഇത് നിര്‍വഹിക്കണമെന്നാണ് വ്യവസ്ഥ. നവംബര്‍ ഒന്നുമുതലാണ് ഇത് പ്രാബല്യത്തില്‍ വരുന്നത്. സെപ്റ്റംബറില്‍ ജിഎസ്ടി കൗണ്‍സിലാണ് ഈ തീരുമാനമെടുത്തത്.

ബോംബ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ഇടപാട് ഫീസ് വര്‍ധിപ്പിച്ചു

ഇക്വിറ്റി ഡെറിവേറ്റീവ്‌സ് സെഗ്മെന്റില്‍ ഇടപാട് ഫീസ് വര്‍ധിപ്പിക്കുമെന്ന് കഴിഞ്ഞമാസമാണ് ബോംബ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് അറിയിച്ചത്. നവംബര്‍ ഒന്നുമുതല്‍ ഇത് പ്രാബല്യത്തില്‍ വരും. നിക്ഷേപകര്‍ക്ക് ഏറെ സ്വീകാര്യമായ എസ് ആന്‍ഡ് പി ബിഎസ്ഇ സെന്‍സെക്‌സ് ഓപ്ഷനിലാണ് ഈ മാറ്റം പ്രധാനമായി നടപ്പാക്കുക.

ലാപ്പ്‌ടോപ്പ്, കമ്പ്യൂട്ടര്‍ അടക്കമുള്ള ഹാര്‍ഡ് വെയര്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിയുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ വ്യക്തത വരുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ ലാപ്പ്‌ടോപ്പ്, കമ്പ്യൂട്ടര്‍ അടക്കമുള്ള ഹാര്‍ഡ് വെയര്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനായിരുന്നു കേന്ദ്രം നീക്കം നടത്തിയിരുന്നത്. വിവിധ മേഖലകളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നതോടെ ഇത് നടപ്പാക്കുന്നത് നവംബര്‍ ഒന്നുവരെ നീട്ടിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഈ നിയന്ത്രണം നീക്കി പുതിയ സംവിധാനത്തിന് രൂപം നല്‍കിയതായി കേന്ദ്രം അറിയിച്ചിരുന്നു. ഇറക്കുമതി ചെയ്യുന്ന ഹാര്‍ഡ് വെയര്‍ ഉല്‍പ്പന്നങ്ങളുടെ അളവും മൂല്യം വിശദമാക്കുന്ന ഡേറ്റ വെളിപ്പെടുത്തുന്നതിന്റെ അടിസ്ഥാനത്തില്‍ ഇറക്കുമതിക്ക് അനുമതി നല്‍കുന്ന ഇംപോര്‍ട്ട് മാനേജ്‌മെന്റ് സംവിധാനത്തിനാണ് രൂപം നല്‍കിയത്. ഇത് എന്നുമുതല്‍ നടപ്പാക്കും എന്നത് അടക്കമുള്ള കാര്യങ്ങളില്‍ കേന്ദ്രം വരുംദിവസങ്ങളില്‍ വ്യക്തത വരുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com