മുക്കിലും മൂലയിലും ഇന്റര്‍നെറ്റ്; ഉപഗ്രഹാധിഷ്ഠിത ജിഗാ ഫൈബര്‍ സര്‍വീസ് അവതരിപ്പിച്ച് ജിയോ 

രാജ്യത്തെ വിദൂര പ്രദേശങ്ങളില്‍ പോലും അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന ഉപഗ്രഹാധിഷ്ഠിത ജിഗാ ഫൈബര്‍ സര്‍വീസ് അവതരിപ്പിച്ച് പ്രമുഖ ടെലികോം കമ്പനിയായ റിലയന്‍സ് ജിയോ
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: രാജ്യത്തെ വിദൂര പ്രദേശങ്ങളില്‍ പോലും അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന ഉപഗ്രഹാധിഷ്ഠിത ജിഗാ ഫൈബര്‍ സര്‍വീസ് അവതരിപ്പിച്ച് പ്രമുഖ ടെലികോം കമ്പനിയായ റിലയന്‍സ് ജിയോ. രാജ്യത്തെ ആദ്യത്തെ ഉപഗ്രഹാധിഷ്ഠിത ജിഗാ ഫൈബര്‍ സര്‍വീസ് ആണിത്. 

വെള്ളിയാഴ്ച മൊബൈല്‍ കോണ്‍ഗ്രസിലാണ് ജിയോ സ്‌പേസ് ഫൈബര്‍ എന്ന പേരിലുള്ള പുതിയ സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് സാങ്കേതികവിദ്യ ജിയോ അവതരിപ്പിച്ചത്. ജിയോ സ്‌പേസ് ഫൈബര്‍ അടക്കം ജിയോ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയും ഉല്‍പ്പന്നങ്ങളും റിലയന്‍സ് ജിയോ ഇന്‍ഫോകോം ചെയര്‍മാന്‍ ആകാശ് അംബാനി പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിചയപ്പെടുത്തി.  രാജ്യമൊട്ടാകെ കുറഞ്ഞ വിലയില്‍ ജിയോ സ്‌പേസ് ഫൈബര്‍ സേവനം ലഭ്യമാക്കാന്‍ കഴിയുമെന്ന് റിലയന്‍സ് ജിയോ പ്രസ്താവനയില്‍ പറഞ്ഞു.

നിലവില്‍ അതിവേഗ ബ്രോഡ്ബാന്‍ഡ് ഫിക്‌സഡ് ലൈന്‍, വയര്‍ലെസ് സര്‍വീസുകള്‍ കമ്പനി നല്‍കുന്നുണ്ട്. ഏകദേശം 45 കോടിയില്‍പ്പരം ഇന്ത്യന്‍ ഉപയോക്താക്കളാണ് ഇത് പ്രയോജനപ്പെടുത്തുന്നത്. എല്ലാ വീടുകളിലും അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ജിയോ സ്‌പേസ് ഫൈബര്‍ എന്ന പേരില്‍ ബ്രോഡ്ബാന്‍ഡ് സര്‍വീസ് അവതരിപ്പിച്ചത്. നിലവിലുള്ള ജിയോ ഫൈബര്‍, ജിയോ എയര്‍ ഫൈബര്‍ എന്നിവ ഉള്‍പ്പെടുന്ന ശ്രേണിയിലാണ് ഇതും ഉള്‍പ്പെടുക എന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഇതിനോടകം തന്നെ ഗുജറാത്തിലെ ഗിര്‍ അടക്കം നാലു വിദൂര പ്രദേശങ്ങളുമായി ജിയോ സ്‌പേസ് ഫൈബറിനെ കണക്ട് ചെയ്തതായും ജിയോ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com