image credit: honda cars india
image credit: honda cars india

കോംപാക്ട് എസ് യുവി സെഗ്മെന്റില്‍ മത്സരം മുറുകും, ഹോണ്ട എലിവേറ്റ് നാളെ വിപണിയില്‍; സുരക്ഷയ്ക്ക് പ്രാധാന്യം, മറ്റു ഫീച്ചറുകൾ

കോപാക്ട് എസ് യുവി സെഗ്മെന്റില്‍ കടുത്ത മത്സരം കാഴ്ച വെയ്ക്കാന്‍ പ്രമുഖ വാഹനനിര്‍മ്മാതാക്കളായ ഹോണ്ടയുടെ എലിവേറ്റ് വരുന്നു

കോംപാക്ട് എസ് യുവി സെഗ്മെന്റില്‍ കടുത്ത മത്സരം കാഴ്ച വെയ്ക്കാന്‍ പ്രമുഖ വാഹനനിര്‍മ്മാതാക്കളായ ഹോണ്ടയുടെ എലിവേറ്റ് വരുന്നു. ആറു വര്‍ഷത്തിന് ശേഷം കൊണ്ടുവരുന്ന പുതിയ മോഡല്‍ നാളെ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡബ്ല്യൂആര്‍- വി ആണ് ഇതിന് മുന്‍പ് പുറത്തിറക്കിയ മോഡല്‍. ഇതിന്റെ ബുക്കിങ് ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്.

നല്ല ഉയരവും ഗ്രൗണ്ട് ക്ലിയറന്‍സും വാഗ്ദാനം ചെയ്യുന്ന എലിവേറ്റ്,  ഇ3 എയര്‍ക്രോസിന്റെ 511-ലിറ്റര്‍ കപ്പാസിറ്റിക്ക് ശേഷം, എതിരാളികള്‍ക്കിടയിലെ രണ്ടാമത്തെ വലിയ ബൂട്ട് സ്‌പേസുമായാണ് വിപണിയില്‍ അവതരിപ്പിക്കുന്നത്.ഹോണ്ട സിറ്റിയില്‍ പരീക്ഷിച്ച 1.5 ലിറ്റര്‍ i-VTEC പെട്രോള്‍ എഞ്ചിനാണ് എലിവേറ്റില്‍ ഉപയോഗിക്കുന്നത്. 6-സ്പീഡ് മാനുവല്‍, സിവിടി ട്രാന്‍സ്മിഷന്‍ തുടങ്ങിയവയാണ് മറ്റു പ്രത്യേകതകള്‍. ഹൈബ്രിഡ് ഓപ്ഷന് പകരം, 2026 ഓടെ എലിവേറ്റ് എസ്യുവിയ്ക്ക് ഒരു ഇലക്ട്രിക് പതിപ്പ് കൊണ്ടുവരാനും പദ്ധതിയുണ്ട്. 11 ലക്ഷം രൂപ മുതലായിരിക്കും വില വരാന്‍ സാധ്യത. 

എല്‍ഇഡി പ്രോജക്ടര്‍ ഹെഡ് ലാമ്പുകള്‍, 17 ഇഞ്ച് അലോയ് വീലുകള്‍, 10.35 ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, ഏഴ് ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവേഴ്‌സ് ഡിസ്‌പ്ലേ, ഇലക്ട്രിക് സണ്‍റൂഫ്, വയര്‍ലെസ് ചാര്‍ജര്‍ തുടങ്ങി നിരവധി മറ്റു ഫീച്ചറുകളോട് കൂടിയാണ് വാഹനം പുറത്തിറങ്ങുക.

സുരക്ഷയുമായി ബന്ധപ്പെട്ട് ആറ് എയര്‍ബാഗുകള്‍, ഒരു പിന്‍ പാര്‍ക്കിംഗ് ക്യാമറ, ലെയ്ന്‍-വാച്ച് ക്യാമറ, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, ഹില്‍ ഹോള്‍ഡ് അസിസ്റ്റ് ഉള്ള ESP എന്നിവ വാഹനത്തില്‍ ക്രമീകരിച്ചിട്ടുണ്ട്. അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ലെയ്ന്‍-കീപ്പ് അസിസ്റ്റ്, ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിംഗ് എന്നിവ ഉള്‍പ്പെടുന്ന അഡാപ്റ്റീവ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റമാണ് സുരക്ഷയുമായി ബന്ധപ്പെട്ട മറ്റൊരു പ്രത്യേകത.

സ്‌കോഡ കുഷാക്കും ഫോക്സ്വാഗണ്‍ ടൈഗനും കഴിഞ്ഞാല്‍ കോംപാക്റ്റ് എസ്യുവി ശ്രേണിയില്‍ എലിവേറ്റിന്  5-സ്റ്റാര്‍ സുരക്ഷാ റേറ്റിങ് ലഭിക്കുമെന്നാണ് കരുതുന്നത്. ഹോണ്ട എലിവേറ്റിനെ ക്രാഷ് ടെസ്റ്റിന് വിധേയമാക്കിയിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

X
logo
Samakalika Malayalam
www.samakalikamalayalam.com