ഇന്ത്യയിലെ ആദ്യ യുപിഐ എടിഎം!; പണം പിന്‍വലിക്കുന്ന രീതി ഇങ്ങനെ-വീഡിയോ 

രാജ്യത്ത് ഡിജിറ്റല്‍ പണമിടപാടിന് ഇടപാടുകാര്‍ ഏറ്റവുമധികം ആശ്രയിക്കുന്ന ഒന്നായി യുപിഐ മാറി കഴിഞ്ഞു
യുപിഐ എടിഎം, എക്സ്
യുപിഐ എടിഎം, എക്സ്

ന്യൂഡല്‍ഹി: രാജ്യത്ത് ഡിജിറ്റല്‍ പണമിടപാടിന് ഇടപാടുകാര്‍ ഏറ്റവുമധികം ആശ്രയിക്കുന്ന ഒന്നായി യുപിഐ മാറി കഴിഞ്ഞു. കഴിഞ്ഞ ദിവസമാണ് യുപിഐ എടിഎം രാജ്യത്ത് അവതരിപ്പിച്ചത്. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഇല്ലാതെ തന്നെ യുപിഐ ഉപയോഗിച്ച് പണമിടപാട് നടത്താന്‍ സാധിക്കുന്ന എടിഎം സംവിധാനമാണ് അവതരിപ്പിച്ചത്.

ഇപ്പോള്‍ യുപിഐ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്ന വിധം വിശദീകരിച്ച് ഫിന്‍ടെക് ഇന്‍ഫ്‌ളുവന്‍സര്‍ രവിസുതഞ്ജനി എക്‌സില്‍ പങ്കുവെച്ച വീഡിയോ വൈറലാകുകയാണ്. ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റിവലില്‍ യുപിഐ ഉപയോഗിച്ച് എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്ന രീതിയാണ് രവിസുതഞ്ജനി പരിചയപ്പെടുത്തിയത്. ഭാരതത്തിനായുള്ള നൂതനമായ ഫീച്ചര്‍ എന്ന ആമുഖത്തോടെയാണ് വീഡിയോ പങ്കുവെച്ചത്.

എടിഎം ഡിസ്‌പ്ലേയില്‍ താഴെ കൊടുത്തിരിക്കുന്ന യുപിഐ കാര്‍ഡ് ലെസ് ക്യാഷില്‍ ക്ലിക്ക് ചെയ്ത് വേണം മുന്നോട്ടുപോകേണ്ടത് എന്ന് ഫിന്‍ടെക് ഇന്‍ഫ്‌ളുവന്‍സര്‍ പറയുന്നു. തുടര്‍ന്ന് ആവശ്യമായ തുക രേഖപ്പെടുത്തിയ ശേഷം ക്യൂആര്‍ കോഡിന്റെ സഹായത്തോടെ പണം പിന്‍വലിക്കുന്ന രീതിയാണ് വിശദീകരിച്ചത്. നിലവില്‍ ഭീം ആപ്പില്‍ മാത്രമാണ് ഈ ഫീച്ചര്‍ ഉള്ളത്. എന്‍സിആര്‍ കോര്‍പ്പറേഷനുമായി സഹകരിച്ച് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് എടിഎം അവതരിപ്പിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com