കാര്‍ഡ് ഇല്ലാതെ പണം പിന്‍വലിക്കാം, 6000 യുപിഐ എടിഎമ്മുകളുമായി ബാങ്ക് ഓഫ് ബറോഡ; വിശദാംശങ്ങള്‍ 

രാജ്യവ്യാപകമായി 6000 എടിഎമ്മുകളില്‍ യുപിഐ സംവിധാനം ഉപയോഗിച്ച് പണമിടപാട് നടത്താന്‍ കഴിയുന്ന സംവിധാനം ഒരുക്കിയതായി പ്രമുഖ പൊതുമേഖല ബാങ്കായ ബാങ്ക് ഓഫ് ബറോഡ
ബാങ്ക് ഓഫ് ബറോഡ, ഫയല്‍/ റോയിട്ടേഴ്‌സ്‌
ബാങ്ക് ഓഫ് ബറോഡ, ഫയല്‍/ റോയിട്ടേഴ്‌സ്‌

ന്യൂഡല്‍ഹി: രാജ്യവ്യാപകമായി 6000 എടിഎമ്മുകളില്‍ യുപിഐ സംവിധാനം ഉപയോഗിച്ച് പണമിടപാട് നടത്താന്‍ കഴിയുന്ന സംവിധാനം ഒരുക്കിയതായി പ്രമുഖ പൊതുമേഖല ബാങ്കായ ബാങ്ക് ഓഫ് ബറോഡ. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഇല്ലാതെ തന്നെ യുപിഐ സംവിധാനം ഉപയോഗിച്ച് പണം പിന്‍വലിക്കാന്‍ കഴിയുന്ന സേവനമാണ് ബാങ്ക് ഓഫ് ബറോഡ ആരംഭിച്ചത്.

എടിഎമ്മിന്റെ ഡിസ്‌പ്ലേ സ്‌ക്രീനില്‍ തെളിഞ്ഞ് വരുന്ന ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പണം പിന്‍വലിക്കാന്‍ കഴിയുന്ന സംവിധാനമാണ് ക്രമീകരിച്ചിരിക്കുന്നത്. ആദ്യമായാണ് ഒരു പൊതുമേഖല ബാങ്ക് ഈ സേവനം ആരംഭിച്ചത്. നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് ഈ സേവനം നല്‍കുന്നത്. എടിഎമ്മുകളില്‍ നിന്ന് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഇല്ലാതെ തന്നെ പണം പിന്‍വലിക്കാന്‍ കഴിയുന്ന ഇന്റര്‍ഓപ്പറബിള്‍ കാര്‍ഡ്‌ലെസ് ക്യാഷ് പിന്‍വലിക്കല്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇത് നടപ്പാക്കിയത്. 

ഏത് ബാങ്കുകളുടെ അക്കൗണ്ട് ഉള്ളവര്‍ക്കും  യുപിഐ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ബാങ്ക് ഓഫ് ബറോഡ എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കാം. എടിഎം സക്രീനില്‍ തെളിഞ്ഞ് വരുന്ന യുപിഐ കാര്‍ഡ്‌ലെസ് ക്യാഷ് ഓപ്ഷന്‍ ആദ്യം തെരഞ്ഞെടുക്കുക. തുടര്‍ന്ന് പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്ന തുക രേഖപ്പെടുത്തുക. എടിഎം സ്‌ക്രീനില്‍ തെളിഞ്ഞ് വരുന്ന ക്യൂആര്‍ കോഡ് യുപിഐ ആപ്പ് ഉപയോഗിച്ച് സ്‌കാന്‍ ചെയ്ത് പണം പിന്‍വലിക്കാന്‍ കഴിയുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com