ലോകത്തെ മികച്ച നൂറ് കമ്പനികളില്‍ ഇന്ത്യയില്‍ നിന്ന് ഒരു സ്ഥാപനം മാത്രം; പട്ടിക ഇങ്ങനെ 

ലോകത്തെ മികച്ച നൂറ് കമ്പനികളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് ഒരു കമ്പനി മാത്രം
ഇന്‍ഫോസിസ്/ ഫയല്‍ ചിത്രം
ഇന്‍ഫോസിസ്/ ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ലോകത്തെ മികച്ച നൂറ് കമ്പനികളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് ഒരു കമ്പനി മാത്രം. പ്രമുഖ ഐടി കമ്പനിയായ ഇന്‍ഫോസിസ് ആണ് പട്ടികയില്‍ ഇടംപിടിച്ചത്. ടൈം മാഗസിനാണ് പ്രമുഖ കമ്പനികളുടെ പട്ടിക തയ്യാറാക്കിയത്. ഓൺലൈൻ ഡേറ്റ പ്ലാറ്റ്ഫോം സ്റ്റാറ്റിസ്റ്റയുമായി സഹകരിച്ചാണ് ടൈം മാ​ഗസിൻ പട്ടികയ്ക്ക് രൂപം നൽകിയത്

പട്ടികയില്‍ 64-ാം സ്ഥാനത്താണ് ഇന്‍ഫോസിസ്. ടെക്‌നോളജി കമ്പനികള്‍ തന്നെയാണ് ലിസ്റ്റില്‍ മുന്‍നിരയില്‍. മൈക്രോ സോഫ്റ്റ്, ആപ്പിള്‍, ആല്‍ഫാബെറ്റ്, മെറ്റ എന്നിവയാണ് ആദ്യ സ്ഥാനങ്ങളില്‍ ഇടംപിടിച്ചത്. 

ലോകത്ത് മാറ്റങ്ങള്‍ക്ക് കാരണമായ 750 കമ്പനികളുടെ പട്ടികയാണ് ടൈം തയ്യാറാക്കിയത്. വരുമാന വളര്‍ച്ച, ജീവനക്കാരുടെ സംതൃപ്തി, പാരിസ്ഥിതിക വിഷയങ്ങള്‍ അടക്കം വിവിധ വശങ്ങള്‍ പരിശോധിച്ചാണ് പട്ടികയ്ക്ക് രൂപം നല്‍കിയത്. 750 കമ്പനികളുടെ പട്ടികയില്‍ ഇന്‍ഫോസിസിന് തൊട്ടുപിന്നിലുള്ള ഇന്ത്യന്‍ കമ്പനി വിപ്രോയാണ്. 174-ാം സ്ഥാനത്താണ് വിപ്രോ. മഹീന്ദ്ര (210), റിലയന്‍സ് (248), എച്ച്‌സിഎല്‍ (262), എച്ച്ഡിഎഫ്‌സി ബാങ്ക് (418) എന്നിങ്ങനെയാണ് പട്ടികയില്‍ ഇടംപിടിച്ച മറ്റു ഇന്ത്യന്‍ കമ്പനികള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com