വായ്പാ അടവ് മുടങ്ങിയോ?; എപ്പോള്‍ വേണമെങ്കിലും ചോക്ലേറ്റുമായി എസ്ബിഐക്കാര്‍ വരാം!

വായ്പാ തിരിച്ചടവ് സമയത്ത് തന്നെ നടക്കുന്നുണ്ട് എന്ന് ഉറപ്പാക്കാന്‍ വേറിട്ട മാര്‍ഗവുമായി പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ
എസ്ബിഐ, ഫയല്‍ ചിത്രം
എസ്ബിഐ, ഫയല്‍ ചിത്രം

മുംബൈ: വായ്പാ തിരിച്ചടവ് സമയത്ത് തന്നെ നടക്കുന്നുണ്ട് എന്ന് ഉറപ്പാക്കാന്‍ വേറിട്ട മാര്‍ഗവുമായി പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ. പ്രതിമാസ തവണകളില്‍ വീഴ്ച വരുത്താന്‍ സാധ്യതയുള്ളവര്‍ക്ക് ഒരു പായ്ക്ക് ചോക്ലേറ്റ് നല്‍കി അഭിവാദ്യം ചെയ്ത് ഓര്‍മ്മപ്പെടുത്തുന്ന രീതിയാണ് പ്രാവര്‍ത്തികമാക്കുന്നത്. റീട്ടെയില്‍ വായ്പകളുമായി ബന്ധപ്പെട്ടാണ് പുതിയ നീക്കം.

ഏതെങ്കിലും കാരണവശാല്‍ വായ്പാ തിരിച്ചടവില്‍ വീഴ്ച വരുത്തേണ്ട സ്ഥിതി വന്നാല്‍, ബാങ്കില്‍ നിന്ന് വായ്പാ തിരിച്ചടവ് ഓര്‍മ്മിപ്പിച്ച് വിളിക്കുന്ന കോളുകള്‍ക്ക് കടം വാങ്ങിയയാള്‍ പൊതുവേ മറുപടി നല്‍കാതിരിക്കുന്നതാണ് സാധാരണ കണ്ടുവരാറ്.അതിനാല്‍ അവരെ അറിയിക്കാതെ അവരുടെ വീടുകളില്‍ പോയി നേരിട്ട് കാണുക എന്നതാണ് ഏറ്റവും നല്ല മാര്‍ഗമെന്ന് ബാങ്ക് പറയുന്നു.

മെച്ചപ്പെട്ട കളക്ഷന്‍ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് ഈ നീക്കം. ഒരു വശത്ത് പലിശനിരക്ക് ഉയരുമ്പോള്‍ മറുവശത്ത് വായ്പാ തിരിച്ചടവില്‍ വീഴ്ച വരുത്തുന്നവരുടെ എണ്ണവും ഉയരുന്നുണ്ട്.'കടം വാങ്ങുന്നവരെ അവരുടെ തിരിച്ചടവ് ബാധ്യതകളെക്കുറിച്ച് ഓര്‍മ്മിപ്പിക്കുന്നതിനുള്ള ഒരു പുതിയ മാര്‍ഗം ഞങ്ങള്‍ പൈലറ്റ് ചെയ്യുകയാണ്. ഒരാള്‍ കടം വാങ്ങുന്നവരുമായി അനുരഞ്ജനം നടത്തുമ്പോള്‍, മറ്റൊരാള്‍ വായ്പാ തിരിച്ചടവില്‍ വീഴ്ച വരുത്താന്‍ സാധ്യതയുള്ളവരെ കണ്ടെത്തി അവര്‍ക്ക് മുന്നറിയിപ്പ് നല്‍കും. പ്രതിനിധികള്‍ അവരെ സന്ദര്‍ശിച്ച് ഓരോരുത്തര്‍ക്കും ഒരു പാക്കറ്റ് ചോക്ലേറ്റ് നല്‍കിയാണ് വായ്പാ തിരിച്ചടവിനെ കുറിച്ച് ഓര്‍മ്മപ്പെടുത്തുക. വരാനിരിക്കുന്ന ഇഎംഐകളെക്കുറിച്ചും അവരെ ഓര്‍മ്മപ്പെടുത്തും,' റിസ്‌ക് മാനേജിംഗ് ഡയറക്ടര്‍ ഇന്‍-ചാര്‍ജ് അശ്വിനി കുമാര്‍ തിവാരി പറഞ്ഞു.

'മുന്‍കൂട്ടി അറിയിക്കാതെ അപ്രതീക്ഷിതമായി നേരിട്ട് കണ്ടാണ് വായ്പാ തിരിച്ചടവിനെ കുറിച്ച് ഓര്‍മ്മപ്പെടുത്തുക. 
ഈ നീക്കം പൈലറ്റ് ഘട്ടത്തിലാണെന്നും ഏകദേശം 15 ദിവസം മുമ്പാണ് ഇത് നടപ്പിലാക്കിയതെന്നും വിജയിച്ചാല്‍ ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും അശ്വനി കുമാര്‍ തിവാരി കൂട്ടിച്ചേര്‍ത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com