'നൂറ് കോടിയില്‍പ്പരം ഇന്ത്യക്കാരുടെ വിശ്വാസം, ആഗോള സംഘടനകള്‍ വരെ ആധാറിനെ പ്രകീര്‍ത്തിച്ചിട്ടുണ്ട്'; മൂഡീസ് ആരോപണം തള്ളി കേന്ദ്രം 

ആധാര്‍ സ്വകാര്യത, സുരക്ഷാ പ്രശ്‌നങ്ങള്‍ നേരിടുന്നതായുള്ള രാജ്യാന്തര റേറ്റിങ് ഏജന്‍സി മൂഡീസിന്റെ ആരോപണം തള്ളി കേന്ദ്രസര്‍ക്കാര്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ആധാര്‍ സ്വകാര്യത, സുരക്ഷാ പ്രശ്‌നങ്ങള്‍ നേരിടുന്നതായുള്ള രാജ്യാന്തര റേറ്റിങ് ഏജന്‍സി മൂഡീസിന്റെ ആരോപണം തള്ളി കേന്ദ്രസര്‍ക്കാര്‍. മൂഡീസിന്റെ റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതും തെളിവുകള്‍ ഇല്ലാത്തതുമാണെന്നു സര്‍ക്കാര്‍ വ്യക്തമാക്കി.

ആധാറിലെ ബയോമെട്രിക് വിവരങ്ങള്‍ സുരക്ഷിതമല്ലെന്നും ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും ആയിരുന്നു മൂഡീസിന്റെ അവകാശവാദം. ബയോമെട്രിക് സാങ്കേതികവിദ്യ ഇന്ത്യന്‍ കാലാവസ്ഥയില്‍ വിശ്വാസയോഗ്യമല്ലെന്നും സാങ്കേതിക തകരാര്‍ കാരണം പലപ്പോഴും ആധാര്‍ സേവനം തടസ്സപ്പെടുന്നതായും മൂഡീസ് ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് യുഐഡിഎഐ രംഗത്ത് വന്നത്.

'ലോകത്തിലെ ഏറ്റവും വിശ്വസനീയമായ ഡിജിറ്റല്‍ മേല്‍വിലാസ സംവിധാനമായ ആധാറിനെതിരെ തെളിവില്ലാത്തതും അടിസ്ഥാനമില്ലാത്തതുമായ അവകാശവാദങ്ങളാണ് ഏജന്‍സി നടത്തിയിരിക്കുന്നത്. കഴിഞ്ഞ ദശാബ്ദത്തിനിടെ 100 കോടിയിലേറെ ഇന്ത്യക്കാരാണ് ആധാറില്‍ വിശ്വാസം പ്രകടിപ്പിച്ചത്.  ഇത്രയുമേറെ ജനം വിശ്വാസം രേഖപ്പെടുത്തിയ മേല്‍വിലാസ സംവിധാനത്തിന്റെ വിശ്വാസ്യതയെ സ്വന്തം താല്‍പര്യങ്ങള്‍ക്കായി ഏജന്‍സി അവഗണിച്ചിരിക്കുകയാണ്. രാജ്യാന്തര നാണ്യനിധി, ലോകബാങ്ക് തുടങ്ങിയ ആഗോള സംഘടനകള്‍ ആധാറിനെ പ്രകീര്‍ത്തിച്ചിരുന്നു. സമാന സംവിധാനം നടപ്പാക്കുന്നതിനു കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ഒട്ടേറെ രാജ്യങ്ങള്‍ യുഐഡിഎഐയെ സമീപിച്ചിട്ടുമുണ്ട്.'- കേന്ദ്രം പ്രസ്താവനയില്‍ വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com