ആധാറിലെ മേല്‍വിലാസം മാറ്റണോ?; ചെയ്യേണ്ടത് ഇത്രമാത്രം

ബാങ്കിങ് അടക്കം വിവിധ സേവനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് ഇന്ന് ഒരു സുപ്രധാന രേഖയായി മാറിക്കഴിഞ്ഞു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബാങ്കിങ് അടക്കം വിവിധ സേവനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് ഇന്ന് ഒരു സുപ്രധാന രേഖയായി മാറിക്കഴിഞ്ഞു. പേര്, ജനനത്തീയതി, ഇ-മെയില്‍, ഫോണ്‍ നമ്പര്‍ തുടങ്ങി ആധാര്‍ കാര്‍ഡിലെ വിവരങ്ങളില്‍ മാറ്റം വരുത്താന്‍ യുഐഡിഎഐ സൗകര്യം ഒരുക്കിയിട്ടുണ്ട്. സമാനമായ നിലയില്‍ മേല്‍വിലാസത്തിലും മാറ്റം വരുത്താന്‍ കഴിയും. ആധാറിലെ മേല്‍വിലാസം ഓണ്‍ലൈനായി മാറ്റുന്ന വിധം ചുവടെ:

UIDAI വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

ആധാര്‍ കാര്‍ഡ് അപ്‌ഡേറ്റ് ഓണ്‍ലൈന്‍ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക

ആധാര്‍ കാര്‍ഡ് നമ്പര്‍ നല്‍കി ലോഗിന്‍ ചെയ്യുക

മൊബൈലില്‍ വരുന്ന ഒടിപി രേഖപ്പെടുത്തുന്നതോടെ പുതിയ പോര്‍ട്ടലിലേക്ക് പ്രവേശിക്കാന്‍ കഴിയും

അഡ്രസ് മാറ്റുന്നതിനുള്ള ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക

തുടര്‍ന്ന് ലോഗിന്‍ ചെയ്ത് മുന്നോട്ടുപോകുക

ആധാര്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള ഫോം ലഭിക്കും

വ്യക്തിഗത വിവരങ്ങള്‍ നല്‍കി ഫോം പൂരിപ്പിക്കുക

ശേഷം സബ്മിറ്റ് അപ്‌ഡേറ്റ് റിക്വിസ്റ്റില്‍ ക്ലിക്ക് ചെയ്യുക

പുതിയ മേല്‍വിലാസത്തിന്റെ സ്‌കാന്‍ ചെയ്ത രേഖ അപ്ലോഡ് ചെയ്യുന്നതോടെ നടപടികള്‍ പൂര്‍ത്തിയാവും

സമാനമായ നിലയില്‍ ഓഫ്‌ലൈനായും ആധാറിലെ മേല്‍വിലാസം മാറ്റാന്‍ സാധിക്കും. ആധാര്‍ കേന്ദ്രത്തിലോ ആധാര്‍ എന്‍ റോള്‍മെന്റ് സെന്റിലോ പോയി സമാനമായ രീതിയില്‍ ആധാറിലെ മേല്‍വിലാസം മാറ്റാവുന്നതാണ്. തൊട്ടടുത്തുള്ള ആധാര്‍ എന്‍ റോള്‍മെന്റ് സെന്റര്‍ അറിയാന്‍ യുഐഡിഎഐ വെബ്‌സൈറ്റില്‍ കയറി പിന്‍കോഡും  സ്ഥലവും നല്‍കിയാല്‍ സെന്ററുകളുടെ പട്ടിക ലഭിക്കും. തിരിച്ചറിയല്‍ രേഖയുടെയും മേല്‍വിലാസം തെളിയിക്കുന്ന രേഖയുടെയും കോപ്പി കൈയില്‍ കരുതണം. ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈല്‍ ഫോണും ആവശ്യമായ രേഖകളുമായി വേണം സെന്ററില്‍ പോകാന്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com