സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു; 41,000ലേക്ക് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th January 2023 09:47 AM  |  

Last Updated: 04th January 2023 09:47 AM  |   A+A-   |  

gold

ഫയല്‍ ചിത്രം

 

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു. പവന് 41,000 രൂപയിലേക്കാണ് സ്വര്‍ണവില മുന്നേറുന്നത്. ഇന്ന് 120 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 40,880 രൂപയായി. അടുത്ത മാസങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

ഗ്രാമിന് 15 രൂപയാണ് വര്‍ധിച്ചത്. 5110 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 40480 രൂപയായിരുന്നു സ്വര്‍ണവില. ആഗോള മാന്ദ്യത്തിന്റെ ഭീഷണി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ ഒഴുകി എത്തുന്നതാണ് വില ഉയരാന്‍ കാരണം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

മുതിര്‍ന്ന പൗരന്മാര്‍ക്ക് ആശ്വാസം, പെന്‍ഷന്‍ സ്ലിപ്പ് ഇനി വാട്‌സ്ആപ്പില്‍; ചെയ്യേണ്ടത് ഇത്രമാത്രം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ