പെട്രോള്‍ പമ്പുകളില്‍ ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനുകളുമായി ബിപിസിഎല്‍; കേരളത്തില്‍ 19 എണ്ണം തുറക്കും

125 കിലോമീറ്റര്‍ വരെ റേഞ്ചു കിട്ടുന്ന രീതിയില്‍ വൈദ്യുത വാഹനം ചാര്‍ജു ചെയ്യാന്‍ വെറും 30 മിനിറ്റാണ് ഇന്ധന സ്‌റ്റേഷനുകളില്‍ എടുക്കുക
അതിവേഗ വൈദ്യുത ചാര്‍ജിങ് കോറിഡോറുകളുടെ ഉദ്ഘാടനം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (ഇന്‍ ചാര്‍ജ്) പിഎസ് രവി നിര്‍വഹിക്കുന്നു
അതിവേഗ വൈദ്യുത ചാര്‍ജിങ് കോറിഡോറുകളുടെ ഉദ്ഘാടനം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (ഇന്‍ ചാര്‍ജ്) പിഎസ് രവി നിര്‍വഹിക്കുന്നു

കൊച്ചി: കേരളം, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലെ 15 ഹൈവേകളിലായുള്ള 110 ഇന്ധന സ്‌റ്റേഷനുകളില്‍ വൈദ്യുത വാഹന ചാര്‍ജിങ് സ്‌റ്റേഷനുകള്‍ ആരംഭിമെന്ന് ഭാരത് പെട്രോളിയം കോര്‍പറേഷന്‍ (ബിപിസിഎല്‍). കേരളത്തില്‍ 19 ഇന്ധന സ്‌റ്റേഷനുകളാണ് തുറക്കുന്നത്. 

125 കിലോമീറ്റര്‍ വരെ റേഞ്ചു കിട്ടുന്ന രീതിയില്‍ വൈദ്യുത വാഹനം ചാര്‍ജു ചെയ്യാന്‍ വെറും 30 മിനിറ്റാണ് ഇന്ധന സ്‌റ്റേഷനുകളില്‍ എടുക്കുക. അതിനാല്‍ രണ്ടു ചാര്‍ജിങ് സ്‌റ്റേഷനുകള്‍ക്കിടയില്‍ 100 കിലോമീറ്റര്‍ ദൂരമാണു നല്‍കിയിട്ടുള്ളതെന്നും സൗത്ത് റീട്ടെയില്‍ മേധാവി പുഷ്പ് കുമാര്‍ നായര്‍ പറഞ്ഞു.

ആന്ധ്രാ പ്രദേശിലെ തിരുപ്പതിയും കര്‍ണാടകത്തിലെ ബന്ധിപൂര്‍ നാഷണല്‍ പാര്‍ക്കും രംഗനാഥസ്വാമി ക്ഷേത്രവും ജമ്പുകേശ്വര്‍ ക്ഷേത്രവും പോലുള്ള തീര്‍ത്ഥാടന, വിനോദ സഞ്ചാര കേന്ദ്രങ്ങളെ ഇതു ബന്ധിപ്പിക്കും. കേരളത്തിലെ ഗുരുവായൂര്‍ ക്ഷേത്രം, കാടാമ്പുഴ ക്ഷേത്രം, വല്ലാര്‍പാടം ബസലിക്ക, കൊരട്ടി സെന്റ് ആന്റണീസ് ചര്‍ച്ച്, മര്‍ക്കസ് നോളേജ് സിറ്റി തുടങ്ങിയവയെ ബന്ധിപ്പിക്കുന്നു.  

ബിപിസിഎല്‍ ഇതുവരെ 21 ഹൈവേകള്‍ വൈദ്യുത കോറിഡോറുകളാക്കി മാറ്റിക്കഴിഞ്ഞു. 2023 മാര്‍ച്ച് 31ഓടെ 200 ഹൈവേകള്‍ അതിവേഗ വൈദ്യുത വാഹന ചാര്‍ജിങ് സൗകര്യമുള്ളവയാക്കി മാറ്റും.  

എറണാകുളത്തു നടത്തിയ ചടങ്ങില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (ഇന്‍ ചാര്‍ജ്) പി. എസ്. രവി ഈ അതിവേഗ വൈദ്യുത ചാര്‍ജിങ് കോറിഡോറുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. റീട്ടെയില്‍ സൗത്ത് മേധാവി പുഷ്പ് കുമാര്‍ നായര്‍, കേരളാ മേധാവി (റീട്ടെയല്‍) ഡി കന്നബിരണ്‍, ചീഫ് ജനറല്‍ മാനേജര്‍ (റീട്ടെയില്‍ ഇനീഷിയേറ്റീവ് & ബ്രാന്‍ഡ്) സുബന്‍കര്‍ സെന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ചാര്‍ജിങ് സ്‌റ്റേഷനുകള്‍ മറ്റുള്ളവരുടെ സഹായമില്ലാതെ തന്നെ പ്രവര്‍ത്തിപ്പിക്കാനാവും. ആവശ്യമാണെങ്കില്‍ പിന്തുണ നല്‍കാന്‍ ജീവനക്കാരുണ്ടാകും. വൈദ്യുത വാഹന ചാര്‍ജര്‍ ലൊക്കേറ്റര്‍, ചാര്‍ജര്‍ പ്രവര്‍ത്തനങ്ങള്‍, ഇടപാടു പ്രക്രിയ തുടങ്ങിയവയെല്ലാം ഹലോബിപിസിഎല്‍ ആപ്പു വഴി ഡിജിറ്റലൈസ് ചെയ്തിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com