ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങിയവര്‍ക്ക് സന്തോഷ വാര്‍ത്ത, ചാര്‍ജര്‍ തുക മടക്കി നല്‍കും; പ്രഖ്യാപനവുമായി ഒല 

ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങിയവര്‍ക്ക് ചാര്‍ജറിന് വന്ന ചെലവ് മടക്കി നല്‍കുമെന്ന് പ്രമുഖ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഒല
ഒല ഇലക്ട്രിക് സ്‌കൂട്ടര്‍, ഫയല്‍ ചിത്രം
ഒല ഇലക്ട്രിക് സ്‌കൂട്ടര്‍, ഫയല്‍ ചിത്രം

ന്യൂഡല്‍ഹി:  ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങിയവര്‍ക്ക് ചാര്‍ജറിന് വന്ന ചെലവ് മടക്കി നല്‍കുമെന്ന് പ്രമുഖ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഒല. ഉപഭോക്താക്കളുടെ താത്പര്യം സംരക്ഷിക്കാനാണ് നടപടിയെന്നും കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇലക്ട്രിക് വാഹന രംഗത്ത് ഇതിന് മുന്‍പ് കാണാത്ത നേട്ടങ്ങളാണ് ഉണ്ടാവുന്നത്. എന്നാല്‍ ചാര്‍ജറിന് ഈടാക്കുന്ന വില സംബന്ധിച്ചും മറ്റും ചില തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഉപഭോക്താക്കളുടെ താത്പര്യം കണക്കിലെടുത്ത് ചാര്‍ജറിന് ഈടാക്കിയ പണം തിരികെ നല്‍കാന്‍ തീരുമാനിച്ചതെന്നും കമ്പനി അറിയിച്ചു.

ഇലക്ട്രിക് വാഹനരംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവരിക എന്ന ലക്ഷ്യത്തോടൊപ്പം ഉപഭോക്താക്കളുടെ വിശ്വാസ്യത മെച്ചപ്പെടുത്തുന്നതിന് വേണ്ടി കൂടിയാണ് ഈ നടപടിയെന്നും കമ്പനി പറഞ്ഞു. എന്നാല്‍ മടക്കി നല്‍കുന്ന തുകയെ കുറിച്ച് കമ്പനി വ്യക്തമാക്കിയിട്ടില്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com