ആദ്യം ദിനം തന്നെ റെക്കോര്‍ഡ് ഭേദിച്ച് ഓഹരി വിപണി, സെന്‍സെക്‌സ് 74,000 പോയിന്റിന് മുകളില്‍, മെറ്റല്‍ ഓഹരികളില്‍ കുതിപ്പ്

പുതിയ സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ വ്യാപാരദിനത്തിന്റെ തുടക്കത്തില്‍ തന്നെ റെക്കോര്‍ഡ് ഭേദിച്ച് മുന്നേറി ഓഹരി വിപണി
500ലേറെ പോയിന്റ് മുന്നേറി സെന്‍സെക്‌സ്
500ലേറെ പോയിന്റ് മുന്നേറി സെന്‍സെക്‌സ്പിടിഐ/ ഫയൽ

മുംബൈ: പുതിയ സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ വ്യാപാരദിനത്തിന്റെ തുടക്കത്തില്‍ തന്നെ റെക്കോര്‍ഡ് ഭേദിച്ച് മുന്നേറി ഓഹരി വിപണി. 500ലേറെ പോയിന്റ് മുന്നേറിയ സെന്‍സെക്‌സ് 74,000 പോയിന്റ് എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിലാണ് വ്യാപാരം തുടരുന്നത്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി. 22500 പോയിന്റിന് മുകളിലാണ് നിഫ്റ്റി.

ആഗോള വിപണിയിലെ ചലനങ്ങളും ആര്‍ബിഐയുടെ സാമ്പത്തിക അവലോകന യോഗവും ഓട്ടോ കമ്പനികളുടെ മാസംതോറുമുള്ള വില്‍പ്പന റിപ്പോര്‍ട്ടുകളുമാണ് വിപണിയെ സ്വാധീനിക്കുന്നത്. ഈയാഴ്ച ചേരുന്ന ആര്‍ബിഐയുടെ യോഗത്തില്‍ പലിശനിരക്കില്‍ മാറ്റം വരുത്തുമോ എന്നാണ് വിപണി വിദഗ്ധര്‍ ഉറ്റുനോക്കുന്നത്. വരാനിരിക്കുന്ന ഓട്ടോ കമ്പനികളുടെ വാഹനവില്‍പ്പന കണക്കുകളും വിപണിയെ സ്വാധീനിക്കുമെന്നാണ് വിദഗ്ധര്‍ കണക്കുകൂട്ടുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പ്രധാനമായി മെറ്റല്‍, മീഡിയ, പൊതുമേഖല ബാങ്കുകള്‍ എന്നിവയാണ് ഇന്ന് കൂടുതലായി നേട്ടം ഉണ്ടാക്കുന്നത്. ടാറ്റ സ്റ്റീല്‍, ജെഎസ്ഡബ്ല്യു സ്റ്റീല്‍, അദാനി പോര്‍ട്‌സ്, ലാര്‍സന്‍ തുടങ്ങിയവയാണ് നേട്ടം ഉണ്ടാക്കിയ പ്രധാന കമ്പനികള്‍. ഹീറോ മോട്ടോകോര്‍പ്പ്, ഭാരത് എയര്‍ടെല്‍, ടൈറ്റന്‍ കമ്പനി തുടങ്ങിയവ നഷ്ടം നേരിട്ടു.

500ലേറെ പോയിന്റ് മുന്നേറി സെന്‍സെക്‌സ്
50,000 കടന്നിട്ടും നിലയ്ക്കാതെ കുതിപ്പ്; സ്വര്‍ണം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com