'ഇത് ഏപ്രില്‍ ഫൂള്‍ അല്ല', സെല്‍ഫ് ഡ്രൈവിങ് സ്‌കൂട്ടര്‍ വികസിപ്പിക്കുമെന്ന പ്രഖ്യാപനവുമായി ഒല സിഇഒ- വീഡിയോ

ഇന്നലെ കമ്പനി നടത്തിയ പ്രഖ്യാപനം വലിയ ആശയക്കുഴപ്പത്തിന് ഇടയാക്കി
ഒല സോളോ
ഒല സോളോഭവിഷ് അ​ഗർവാൾ എക്സിൽ പങ്കുവെച്ച വീഡിയോയിലെ ദൃശ്യം

ന്യൂഡല്‍ഹി: സ്വന്തമായി ഓടുന്ന കാറുകളെ കുറിച്ച് കേട്ടുകാണും. എന്നാല്‍ സെല്‍ഫ് ഡ്രൈവിങ് സ്‌കൂട്ടറുകളെ കുറിച്ച് എത്രപേര്‍ക്ക് അറിയാം? ഒല സോളോ എന്ന പേരില്‍ സെല്‍ഫ് ഡ്രൈവിങ് ഇലക്ട്രിക് സ്‌കൂട്ടര്‍ വികസിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് പ്രമുഖ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഒല.

ഇന്നലെ കമ്പനി നടത്തിയ പ്രഖ്യാപനം വലിയ ആശയക്കുഴപ്പത്തിന് ഇടയാക്കി. ഏപ്രില്‍ ഫൂള്‍ ആക്കിയതാണോ എന്ന തരത്തില്‍ നിരവധി ചോദ്യങ്ങളാണ് ഉയര്‍ന്നത്. എന്നാല്‍ ഒല സോളോ വികസിപ്പിക്കാന്‍ കമ്പനിക്ക് പദ്ധതിയുണ്ടെന്ന് ഒല സിഇഒ ഭവിഷ് അഗര്‍വാള്‍ സ്ഥിരീകരിച്ചു. സെല്‍ഫ് ഡ്രൈവിങ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ വീഡിയോ പങ്കുവെച്ച് കൊണ്ടാണ് ഭവിഷ് അഗര്‍വാള്‍ വ്യക്തത വരുത്തിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'വെറും ഏപ്രില്‍ ഫൂള്‍ തമാശയല്ല ഇത്! ഞങ്ങള്‍ ഇന്നലെ ഒല സോളോ പ്രഖ്യാപിച്ചു. ഇത് വൈറലായി, പലരും ഇത് യഥാര്‍ത്ഥമാണോ അതോ ഏപ്രില്‍ ഫൂള്‍ തമാശയാണോ എന്ന് ചര്‍ച്ച ചെയ്തു. വീഡിയോ ആളുകളുടെ ഇടയില്‍ ചിരി പടര്‍ത്താന്‍ ഉദ്ദേശിച്ചുള്ളതാണെങ്കിലും, അതിന്റെ പിന്നിലെ സാങ്കേതികവിദ്യ ഞങ്ങള്‍ വികസിപ്പിച്ചതാണ്. അതിന്റെ പ്രോട്ടോടൈപ്പ് ആണ് അവതരിപ്പിച്ചത്. സെല്‍ഫ് ഡ്രൈവിങ് സ്‌കൂട്ടര്‍ ആദ്യം വികസിപ്പിച്ചവര്‍ എന്ന ഖ്യാതി നേടാന്‍ കഴിവുള്ളവരാണ് ഞങ്ങളുടെ എന്‍ജിനീയറിങ് ടീം. ഒല സോളോ വാഹന ഗതാഗത രംഗത്ത് ഭാവിയിലേക്കുള്ള ഒരു നേര്‍കാഴ്ചയായി മാറും. സ്വന്തമായി ഓടുന്നതും സ്വയം ബാലന്‍സ് ചെയ്യുന്നതുമായ സാങ്കേതികവിദ്യയോടുകൂടി സ്‌കൂട്ടര്‍ വികസിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് ടീം. ഭാവിയില്‍ ഞങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ നിങ്ങള്‍ കാണും.'- ഭവിഷ് അഗര്‍വാള്‍ എക്‌സില്‍ കുറിച്ചു.

ഒല സോളോ
ഇന്ത്യന്‍ റെയില്‍വേയ്ക്ക് റെക്കോര്‍ഡ് വരുമാനം; ലഭിച്ചത് 2.56 ലക്ഷം കോടി, ചരക്കുകടത്തില്‍ മുന്നേറ്റം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com