ക്യാഷ് ഡെപ്പോസിറ്റ് മെഷീനില്‍ യുപിഐ ഉപയോഗിച്ച് പണം നിക്ഷേപിക്കാം; ആര്‍ബിഐ

ക്യാഷ് ഡെപ്പോസിറ്റ് മെഷീനില്‍ ഇനി യുപിഐ ഉപയോഗിച്ചും പണം നിക്ഷേപിക്കാം
 എടിഎമ്മുകളില്‍ യുപിഐ ഉപയോഗിച്ച് കാര്‍ഡ്-ലെസ് പണം പിന്‍വലിക്കല്‍ സാധ്യമാണ്
എടിഎമ്മുകളില്‍ യുപിഐ ഉപയോഗിച്ച് കാര്‍ഡ്-ലെസ് പണം പിന്‍വലിക്കല്‍ സാധ്യമാണ്പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ക്യാഷ് ഡെപ്പോസിറ്റ് മെഷീനില്‍ ഇനി യുപിഐ ഉപയോഗിച്ചും പണം നിക്ഷേപിക്കാം. റിസര്‍വ് ബാങ്കിന്റെ പണവായ്പ നയം മാധ്യമങ്ങളോട് വിശദീകരിക്കുന്നതിനിടെ ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

നിലവില്‍ എടിഎമ്മുകളില്‍ യുപിഐ ഉപയോഗിച്ച് കാര്‍ഡ്-ലെസ് പണം പിന്‍വലിക്കല്‍ സാധ്യമാണ്. ഇതില്‍ നിന്ന് ലഭിച്ച മികച്ച അനുഭവം കണക്കിലെടുത്ത് യുപിഐ ഉപയോഗിച്ച് ഡിഡിഎമ്മുകളില്‍ പണം നിക്ഷേപിക്കാനും അനുമതി നല്‍കുന്നു'- ശക്തികാന്ത ദാസ് പറഞ്ഞു. ഈ നടപടി ഉപഭോക്താവിന്റെ സൗകര്യം വര്‍ദ്ധിപ്പിക്കുകയും ബാങ്കുകളില്‍ കറന്‍സി കൈകാര്യം ചെയ്യുന്ന പ്രക്രിയ കൂടുതല്‍ കാര്യക്ഷമമാക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പലിശനിരക്കില്‍ മാറ്റമില്ല

പലിശനിരക്കില്‍ മാറ്റം വരുത്താതെ ആര്‍ബിഐയുടെ പണവായ്പാ നയപ്രഖ്യാപനം. തുടര്‍ച്ചയായി ഏഴാം തവണയാണ് പലിശനിരക്കില്‍ മാറ്റം വരുത്തേണ്ട എന്ന് റിസര്‍വ് ബാങ്ക് തീരുമാനിച്ചത്.

ഇതോടെ വാണിജ്യബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയുടെ പലിശയായ റിപ്പോനിരക്ക് 6.5 ശതമാനമായി തുടരും. പണപ്പെരുപ്പനിരക്ക് നാലുശതമാനത്തില്‍ എത്തിക്കുക എന്ന ലക്ഷ്യത്തില്‍ പണനയസമിതി ഉറച്ചുനില്‍ക്കുന്നതായി ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ മാധ്യമങ്ങളോട് പറഞ്ഞു.

ഫെബ്രുവരിയില്‍ ഭക്ഷ്യവിലക്കയറ്റം രൂക്ഷമായി. പണപ്പെരുപ്പത്തിന്റെ അപകട സാധ്യതകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തുന്നതായും ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു. അതിനിടെ ഗ്രാമീണ മേഖലയില്‍ ഉപഭോഗം വര്‍ധിച്ചത് സാമ്പത്തിക വളര്‍ച്ചയ്ക്ക് കരുത്തുപകരുമെന്ന് പ്രതീക്ഷിക്കുന്നതായും ശക്തികാന്ത ദാസ വ്യക്തമാക്കി.നടപ്പുസാമ്പത്തികവര്‍ഷം ഇന്ത്യ ഏഴു ശതമാനം വളര്‍ച്ച രേഖപ്പെടുത്തുമെന്നാണ് ആര്‍ബിഐയുടെ അനുമാനം.

 എടിഎമ്മുകളില്‍ യുപിഐ ഉപയോഗിച്ച് കാര്‍ഡ്-ലെസ് പണം പിന്‍വലിക്കല്‍ സാധ്യമാണ്
ഇഎംഐ ഉയരില്ല; പലിശനിരക്കില്‍ വീണ്ടും മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com