എന്താണ് പിക്ചര്‍-ഇന്‍-പിക്ചര്‍ മോഡ്? വാട്‌സ്ആപ്പിലെ പുതിയ അപ്‌ഡേറ്റ്

വാട്‌സ്ആപ്പില്‍ വിഡിയോ കാണുമ്പോള്‍ മള്‍ട്ടിടാസ്‌ക്കിങ് സൗകര്യം മെച്ചപ്പെടുത്തുന്നതിന് അധിക സവിശേഷതകള്‍ കൊണ്ടുവരുകയാണെന്ന് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു
വാട്‌സാപ്പില്‍ പുതിയ അപ്‌ഡേറ്റ്
വാട്‌സാപ്പില്‍ പുതിയ അപ്‌ഡേറ്റ് ഫയല്‍

ന്യൂഡല്‍ഹി: വിഡിയോ കോള്‍ മിനിമൈസ് ചെയ്ത് തടസമില്ലാതെ ഫോണിലെ മറ്റ് ആപ്പുകള്‍ ഉപയോഗിക്കാനുള്ള പിക്ചര്‍-ഇന്‍-പിക്ചര്‍ മോഡ് വാട്‌സ്ആപ്പില്‍ നിലവില്‍ ലഭ്യമാണ്. ഇപ്പോള്‍ വിഡിയോകള്‍ പ്ലേ ചെയ്യുമ്പോഴും ഈ ഫീച്ചര്‍ ലഭ്യമാക്കാനുള്ള പരീക്ഷണത്തിലാണ് വാട്‌സ്ആപ്പ്.

വാട്‌സ്ആപ്പില്‍ വിഡിയോ കാണുമ്പോള്‍ മള്‍ട്ടിടാസ്‌ക്കിങ് സൗകര്യം മെച്ചപ്പെടുത്തുന്നതിന് അധിക സവിശേഷതകള്‍ കൊണ്ടുവരുകയാണെന്ന് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു.

വിവിധ ചാറ്റുകളിലൂടെയോ ആപ്പിന്റെ മറ്റ് ഓപ്ഷനുകളിലേക്ക് പോകുമ്പോഴും മര്‍ട്ടിടാസ്‌ക്കിങ് ചെയ്യാന്‍ അനുവദിക്കുന്ന ഫീച്ചര്‍ നടപ്പിലാക്കാനുള്ള തയാറെടുപ്പിലാണ് വാട്സ്ആപ്പ്. ഫീച്ചര്‍ പുതിയ അപ്‌ഡേറ്റില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വാട്‌സാപ്പില്‍ പുതിയ അപ്‌ഡേറ്റ്
സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; 52,280 രൂപയായി

ഷെയര്‍ ചെയ്യുന്ന യൂട്യൂബ്, ഇന്‍സറ്റ്ഗ്രാം, വീഡിയോകള്‍ക്കായി പിക്ചര്‍-ഇന്‍-പിക്ചര്‍ ഫീച്ചര്‍ ലഭ്യമാണെങ്കിലും വാട്‌സ്ആപ്പില്‍ നേരിട്ട് പങ്കിടുന്ന വീഡിയോകള്‍ക്ക് ഫീച്ചര്‍ നിലവില്‍ ലഭ്യമല്ല. പിക്ചര്‍-ഇന്‍-പിക്ചര്‍ ഫീച്ചറിന്റെ കൂടുതല്‍ സെക്ഷനിലേക്ക് കൊണ്ടുവരുന്നത് ആപ്പില്‍ തന്നെ വീഡിയോകള്‍ കാണാന്‍ ഉപയോക്താക്കളെ പ്രാപ്തരാക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com