ഭൗമ നിരീക്ഷണ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ച് ടാറ്റ; സ്വകാര്യമേഖലയില്‍ ആദ്യം - വീഡിയോ

ടാറ്റ സണ്‍സിന്റെ ഉടമസ്ഥതയിലുള്ള ഉപ കമ്പനിയായ ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റംസ് ലിമിറ്റഡിന് ചരിത്ര നേട്ടം
സ്‌പേസ് എക്‌സ് ഫാൽക്കൺ 9 റോക്കറ്റ് പറന്നുയരുന്ന ദൃശ്യം
സ്‌പേസ് എക്‌സ് ഫാൽക്കൺ 9 റോക്കറ്റ് പറന്നുയരുന്ന ദൃശ്യംimage credit: SPACE X

ന്യൂഡല്‍ഹി: ടാറ്റ സണ്‍സിന്റെ ഉടമസ്ഥതയിലുള്ള ഉപ കമ്പനിയായ ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റംസ് ലിമിറ്റഡിന് ചരിത്ര നേട്ടം. ഇന്ത്യയില്‍ സ്വകാര്യമേഖലയില്‍ നിരീക്ഷണ ഉപഗ്രഹം ആദ്യമായി വിജയകരമായി വിക്ഷേപിച്ച സ്ഥാപനം എന്ന നേട്ടമാണ് ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റംസ് കൈവരിച്ചത്. ബഹിരാകാശം, പ്രതിരോധം തുടങ്ങിയ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണിത്.

സാറ്റലോജിക്കുമായി സഹകരിച്ചാണ് ടാറ്റ കമ്പനി ഭൗമ നിരീക്ഷണ ഉപഗ്രഹമായ ടിസാറ്റ്-1എ ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് വിജയകരമായി വിക്ഷേപിച്ചത്. മികച്ച ഉപഗ്രഹ ചിത്രങ്ങള്‍ എടുത്തു നല്‍കുന്ന കമ്പനികളില്‍ മുന്‍നിരയിലാണ് സാറ്റലോജിക്. ഭൂമിയില്‍ നിന്ന് 400 കിലോമീറ്റര്‍ ഉയരത്തിലുള്ള ലോ എര്‍ത്ത് ഓര്‍ബിറ്റിലാണ് ഉപഗ്രഹത്തെ ഉറപ്പിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഏപ്രില്‍ 7 ന് ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഉപയോഗിച്ച് ഫ്‌ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. കര്‍ണാടകയിലെ ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റംസ് ലിമിറ്റഡിന്റെ വെമഗല്‍ സൗകര്യത്തിലാണ് ഉപഗ്രഹം അസംബിള്‍ ചെയ്തത്. ഭൂമിയുടെ ഉയര്‍ന്ന റെസല്യൂഷനിലുള്ള ഒപ്റ്റിക്കല്‍ സാറ്റലൈറ്റ് ചിത്രങ്ങള്‍ നല്‍കാന്‍ ശേഷിയുള്ളതാണ് ഉപഗ്രഹം. സമീപഭാവിയില്‍ ഇന്ത്യന്‍ സായുധ സേന ഇതിന്റെ പ്രധാന ഉപഭോക്താക്കളില്‍ ഒരാളാകുമെന്നാണ് ടാറ്റ കമ്പനി പ്രതീക്ഷിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യയിലെ സ്വകാര്യ മേഖലയുടെ ആദ്യത്തെ ഭൗമ നിരീക്ഷണ ഉപഗ്രഹമാണിതെന്ന് കമ്പനി അവകാശപ്പെട്ടു. ഇതിന് ഏകദേശം 0.5-0.8 മീറ്റര്‍ റെസല്യൂഷനുണ്ട്. സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് 0.5 മുതല്‍ 0.6 മീറ്റര്‍ വരെ സൂപ്പര്‍ റെസല്യൂഷനായി വര്‍ദ്ധിപ്പിക്കാനും സാധിക്കുമെന്നും ടാറ്റ കമ്പനി അറിയിച്ചു. ഇത് ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിലാണ്. അതിന്റെ ഭാരം 50 കിലോയില്‍ താഴെയാണെന്നും കമ്പനി അറിയിച്ചു.

സ്‌പേസ് എക്‌സ് ഫാൽക്കൺ 9 റോക്കറ്റ് പറന്നുയരുന്ന ദൃശ്യം
ചിത്രങ്ങള്‍ എളുപ്പത്തില്‍ ഷെയര്‍ ചെയ്യാം; വാട്‌സ്ആപ്പില്‍ പുതിയ അപ്‌ഡേറ്റ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com