വരുമാനം കുറഞ്ഞു, രണ്ടുമാസത്തിനിടെ പിരിച്ചുവിട്ടത് 50,000 'ടെക്കികളെ'; മുന്നില്‍ ഡെല്‍

2024ല്‍ മാര്‍ച്ച് വരെ ലോകമൊട്ടാകെ ടെക് കമ്പനികളില്‍ നിന്ന് പിരിച്ചുവിട്ടവരുടെ എണ്ണം അമ്പതിനായിരത്തില്‍ എത്തിയതായി റിപ്പോര്‍ട്ട്
കഴിഞ്ഞ വർഷം 2,50,000 പേരെയാണ് പിരിച്ചുവിട്ടത്
കഴിഞ്ഞ വർഷം 2,50,000 പേരെയാണ് പിരിച്ചുവിട്ടത്പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: 2024ല്‍ മാര്‍ച്ച് വരെ ലോകമൊട്ടാകെ ടെക് കമ്പനികളില്‍ നിന്ന് പിരിച്ചുവിട്ടവരുടെ എണ്ണം അമ്പതിനായിരത്തില്‍ എത്തിയതായി റിപ്പോര്‍ട്ട്. വിപണിയിലെ പ്രതികൂലമായ സാഹചര്യങ്ങളെ നേരിടാന്‍ വളര്‍ച്ചയേക്കാള്‍ കൂടുതല്‍ കാര്യക്ഷമതയ്ക്കാണ് കമ്പനികള്‍ കൂടുതല്‍ പരിഗണന നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം 2,50,000 പേരെയാണ് വിവിധ കമ്പനികള്‍ പിരിച്ചുവിട്ടതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

രണ്ടു വര്‍ഷത്തിനിടെ രണ്ടാമത്തെ തവണയാണ് പ്രമുഖ ടെക് കമ്പനിയായ ഡെല്‍ ജീവനക്കാരെ പിരിച്ചുവിട്ടത്. ആറായിരം പേരെയാണ് കമ്പനി പിരിച്ചുവിട്ടത്. പേഴ്‌സണ്‍ കമ്പ്യൂട്ടര്‍ വില്‍പ്പനയില്‍ നിന്നുള്ള വരുമാനം കുറഞ്ഞതാണ് പ്രധാനമായി ജീവനക്കാരെ പിരിച്ചുവിടാന്‍ കാരണം. പ്രമുഖ കമ്പനിയായ വൊഡാഫോണ്‍ 2000 പേരെയാണ് പിരിച്ചുവിട്ടത്. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കനേഡിയന്‍ ടെലികോം കമ്പനിയായ ബെല്‍ അയ്യായിരം പേരെ പിരിച്ചുവിടാനാണ് തീരുമാനിച്ചത്. ബംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എയര്‍മീറ്റ് തൊഴില്‍ശേഷിയില്‍ 20 ശതമാനം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. പുനഃസംഘടനയുടെ ഭാഗമായാണ് ജീവനക്കാരെ ഒഴിവാക്കിയത്. ഇതിന് പുറമേ എറിക്‌സണ്‍, ഐബിഎം തുടങ്ങി നിരവധി കമ്പനികളും ജീവനക്കാരെ പിരിച്ചുവിട്ടതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

കഴിഞ്ഞ വർഷം 2,50,000 പേരെയാണ് പിരിച്ചുവിട്ടത്
ലിങ്കുകളോ അറ്റാച്ച്‌മെന്റുകളോ തുറക്കരുത്; ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് സൈബര്‍ ആക്രമണ മുന്നറിയിപ്പുമായി ആപ്പിള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com