തെരഞ്ഞെടുപ്പിന് ശേഷം ഇന്ധനവില ഉയരുമോ?; അസംസ്‌കൃത എണ്ണവില 90 ഡോളറിന് മുകളില്‍

ഉല്‍പ്പാദനം വെട്ടിക്കുറച്ച തീരുമാനം ഈ വര്‍ഷം പകുതി വരെ തുടരാന്‍ ഒപെകും സഖ്യകക്ഷികളും ധാരണയായതിന് പിന്നാലെ അസംസ്‌കൃത എണ്ണവില ഉയരുന്നു
ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 90 ഡോളര്‍ കടന്നു
ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 90 ഡോളര്‍ കടന്നുപ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഉല്‍പ്പാദനം വെട്ടിക്കുറച്ച തീരുമാനം ഈ വര്‍ഷം പകുതി വരെ തുടരാന്‍ ഒപെകും സഖ്യകക്ഷികളും ധാരണയായതിന് പിന്നാലെ അസംസ്‌കൃത എണ്ണവില ഉയരുന്നു. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 90 ഡോളര്‍ കടന്നു. മാസങ്ങള്‍ക്ക് ശേഷം ആദ്യമായാണ് 90 ഡോളര്‍ കടക്കുന്നത്. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇന്ത്യയില്‍ ഇന്ധനവില വര്‍ധിക്കുമോ എന്ന ആശങ്കയും വര്‍ധിച്ചിട്ടുണ്ട്.

എണ്ണവില ഒരുപരിധിയില്‍ താഴേയ്ക്ക് പോകാതിരിക്കാനാണ് ഒപെക് രാജ്യങ്ങളും സഖ്യകക്ഷികളും ഉല്‍പ്പാദനം വെട്ടിച്ചുരുക്കാന്‍ കഴിഞ്ഞവര്‍ഷം തീരുമാനിച്ചത്. ഈ വര്‍ഷം പകുതി വരെ നിലവിലെ സ്ഥിതി തുടരട്ടെ എന്നാണ് ഒപെക് രാജ്യങ്ങള്‍ പറയുന്നത്. ഉല്‍പ്പാദനം വെട്ടിക്കുറച്ച തീരുമാനത്തെ പിന്തുണച്ച് മറ്റു എണ്ണ ഉല്‍പ്പാദക രാജ്യങ്ങളോടും ഉല്‍പ്പാദനം കുറയ്ക്കാന്‍ ഒപെക് സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ഈ വര്‍ഷം മുഴുവന്‍ എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാനാണ് ഒപെക് സമ്മര്‍ദം ചെലുത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇതിന് പുറമേ ഭൗമരാഷ്ട്രീയ പ്രശ്‌നങ്ങളും അസംസ്‌കൃത എണ്ണ വിലയെ സ്വാധീനിക്കുന്നുണ്ട്. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷമാണ് പ്രധാനമായി ആശങ്ക വര്‍ധിപ്പിക്കുന്നത്. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷത്തിന് അയവ് വന്നാലും വിപണിയിലെ എണ്ണയുടെ കമ്മി അടക്കമുള്ള വിഷയങ്ങള്‍ എണ്ണ വില ഉയര്‍ന്നുതന്നെ നില്‍ക്കാന്‍ ഇടയാക്കിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 90 ഡോളര്‍ കടന്നു
സ്വര്‍ണവില എങ്ങോട്ട്?, 54,000ലേക്ക് കുതിപ്പ്; ഒറ്റയടിക്ക് വര്‍ധിച്ചത് 800 രൂപ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com