ഇലക്ട്രിക് വാഹനരംഗത്തും മാരുതി കളംപിടിക്കുമോ?, ഒറ്റ ചാര്‍ജില്‍ 550 കിലോമീറ്റര്‍ സഞ്ചരിക്കാം, വരുന്നു രണ്ട് ഇവികള്‍, വിശദാംശങ്ങള്‍

ഇന്ത്യന്‍ വിപണിയില്‍ മാരുതി സുസുക്കിയുടെ വിപണി വിഹിതം 40 ശതമാനത്തിലധികമാണ്
മാരുതി ഇവിഎക്‌സ്
മാരുതി ഇവിഎക്‌സ്IMAGE CREDIT: Auto Expo/ ഫയൽ

ന്യൂഡല്‍ഹി: ഇന്ത്യന്‍ വിപണിയില്‍ മാരുതി സുസുക്കിയുടെ വിപണി വിഹിതം 40 ശതമാനത്തിലധികമാണ്. കമ്പനിയുടെ പോര്‍ട്ട്ഫോളിയോയില്‍ സെഡാനുകളും ഹാച്ച്ബാക്ക് വാഹനങ്ങളുമാണ് ഉള്‍പ്പെടുന്നത്. ക്രമേണ പോര്‍ട്ട്ഫോളിയോ വികസിപ്പിച്ച് ഇലക്ട്രിക് വാഹനങ്ങളെ കൂടി ഉള്‍പ്പെടുത്താനാണ് മാരുതിയുടെ പദ്ധതി.

അടുത്തവര്‍ഷത്തിന്റെ തുടക്കത്തില്‍ ഇലക്ട്രിക് എസ് യുവി വില്‍പ്പനയ്ക്ക് എത്തിക്കാനാണ് മാരുതി സുസുക്കി നോക്കുന്നത്. ഒറ്റ ചാര്‍ജില്‍ 550 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ ശേഷിയുള്ള ബാറ്ററി പാക്കോടെ പുതിയ എസ് യുവി വികസിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഹ്യുണ്ടായി ക്രെറ്റ ഇവി, ടാറ്റ കര്‍വ് അടക്കമുള്ള മോഡലുകളോട് മത്സരിക്കാന്‍ ശേഷിയുള്ള തരം മോഡല്‍ അവതരിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2023 ഓട്ടോ എക്സ്പോയിലാണ് മാരുതി സുസുക്കി മിഡ് സൈസ് ഇവിഎക്സ് ആശയം മുന്നോട്ടുവെച്ചത്.

ഫ്‌ലോട്ടിംഗ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം (10-12 ഇഞ്ച്),ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍,ഹെഡ്സ്-അപ്പ് ഡിസ്പ്ലേ, വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജിംഗ്, ഡ്യുവല്‍ സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ആംബിയന്റ് ലൈറ്റിംഗ്, പുതിയ ടു-സ്പോക്ക് സ്റ്റിയറിംഗ് വീല്‍, ഓട്ടോ-ഡിമ്മിംഗ് ഇന്റീരിയര്‍ റിയര്‍വ്യൂ മിറര്‍, ഇന്റര്‍ എന്നിവ പുതിയ ഇലക്ട്രിക് എസ് യുവിയില്‍ പ്രതീക്ഷിക്കാം. ക്രോം ഡോര്‍ ഹാന്‍ഡിലുകള്‍, റോട്ടറി ഡ്രൈവ് മോഡ് സെലക്ടര്‍ മുതലായവയായിരിക്കാം മറ്റു സവിശേഷതകള്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

40 kWh ഉം 60 kWh ഉം ബാറ്ററി പാക്കോടെയായിരിക്കും പുതിയ മോഡല്‍ അവതരിപ്പിക്കുക. ഒറ്റ ചാര്‍ജില്‍ 550 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ ശേഷിയുള്ളതായിരിക്കും ബാറ്ററി. അതിവേഗ ചാര്‍ജിംഗും പ്രകടനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നതിന് സിംഗിള്‍, ട്വിന്‍ ഇലക്ട്രിക് മോട്ടോര്‍ സജ്ജീകരണങ്ങളോട് കൂടിയുമായിരിക്കും പുതിയ മോഡല്‍ നിരത്തില്‍ ഇറങ്ങുക.

ഒരു വര്‍ഷത്തിന് ശേഷം ഏഴ് സീറ്റുള്ള ഇലക്ട്രിക് എംപിവി അവതരിപ്പിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. ഇലക്ട്രിക് എസ് യുവിക്ക് സമാനമായ ശേഷിയോടും ബാറ്ററി പാക്കോടും കൂടിയായിരിക്കും ഇത് അവതരിപ്പിക്കുക. 2026 പകുതിയോടെ എംപിവി അവതരിപ്പിക്കാനാണ് കമ്പനിക്ക് പദ്ധതി.

മാരുതി ഇവിഎക്‌സ്
ഒറ്റ ക്ലിക്ക്, വാട്‌സ്ആപ്പ് സ്റ്റാറ്റസുകള്‍ ഇന്‍സ്റ്റഗ്രാമിലും പങ്കിടാം, അപ്‌ഡേറ്റ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com