ഒല ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില വീണ്ടും 10000 രൂപ വരെ കുറച്ചു

ഫെബ്രുവരിയില്‍ 25000 രൂപ വരെ കുറച്ചിരുന്നു.
ഒല ഇലക്ട്രിക് സ്‌കൂട്ടര്‍
ഒല ഇലക്ട്രിക് സ്‌കൂട്ടര്‍ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മാതാക്കളായ ഒല ഇലക്ട്രിക് സ്‌കൂട്ടറിന്റെ വിലയില്‍ വീണ്ടും കുറവ്. എന്‍ട്രി ലെവല്‍ സ്‌കൂട്ടര്‍ എസ്1 എക്സിന്റെ എല്ലാ വേരിയന്റുകളിലും വില 5,000 മുതല്‍ 10,000 രൂപ വരെ കുറച്ചു. എസ് വണ്‍ പ്രോ, എസ് വണ്‍ എയര്‍, എസ് വണ്‍ എക്സ് പ്രസ് എന്നി മോഡലുകളുടെ വിലയില്‍ 25000 രൂപ വരെ ഫെബ്രുവരിയില്‍ കുറച്ചിരുന്നു.

ഈ വര്‍ഷം ഫെബ്രുവരിയില്‍ മൂന്ന് വേരിയന്റുകളിലായി 79,999 രൂപ മുതല്‍ 1,09,999 രൂപ വരെയാണ് പുതിയ എസ് 1 എക്‌സ് അവരിപ്പിച്ചത്. പുതിയ വില ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും ഡെലിവറികള്‍ അടുത്ത ആഴ്ച ആരംഭിക്കുമെന്നും ഒല ഇലക്ട്രിക് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ അന്‍ഷുല്‍ ഖണ്ഡേല്‍വാള്‍ പറഞ്ഞു.

ഒല ഇലക്ട്രിക് സ്‌കൂട്ടര്‍
ഇലക്ട്രിക് കാര്‍ വിപ്ലവം പൊടിപൊടിക്കാന്‍ ബെന്‍സും; ഡിസംബറോടെ വരുന്നു മൂന്ന് ഹൈ എന്‍ഡ് എസ് യുവികള്‍

പുതിയ വിലകള്‍ പ്രകാരം, 4കെഡബ്ല്യൂഎച്ച് ബാറ്ററിയുള്ള എസ് 1 എക്‌സിന് നേരത്തെയുള്ള 1,09,999 രൂപയില്‍ നിന്ന് നിലവിലെ മാറ്റത്തിനനുസരിച്ച് ഇപ്പോള്‍ 99,999രൂപയാകും. അതുപോലെ, 3കെ ഡബ്ല്യൂഎച്ച് ബാറ്ററിയുള്ള എസ് 1 എക്‌സിന് നേരത്തെ 89,999 രൂപയ്ക്ക് പകരം 84,999 രൂപയാണ് പുതിയ വില.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എസ് 1 എക്‌സ് 2കെഡബ്ല്യുഎച്ച് ബാറ്ററി വേരിയന്റിന് 69,999 രൂപയാകും. നേരത്തെ 79,999 രൂപയായിരുന്നു. എതിരാളിയായ ഏഥര്‍ എനര്‍ജി 1,09,999 ലക്ഷം മുതല്‍ 1,44,999 രൂപ വരെ വിലയുള്ള ഫാമിലി ഇലക്ട്രിക് സ്‌കൂട്ടറായ 'റിസ്റ്റ' അവതരിപ്പിച്ച് ഒരാഴ്ച്ചയ്ക്കുള്ളിലാണ് ഒല ഇലക്ട്രിക്കിന്റെ പ്രഖ്യാപനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com