ദീര്‍ഘ സമയം ഉപയോഗിക്കാം, 6000 എംഎഎച്ച് ബാറ്ററി; 17,000 രൂപയില്‍ താഴെ വില, ഇന്ത്യയില്‍ പുതിയ ഫോണ്‍ അവതരിപ്പിച്ച് വിവോ

ടി സീരിസ് വിപുലമാക്കുന്നതിന്റെ ഭാഗമായി ടി3എക്‌സ് 5ജി സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോ
ടി3  5ജി സ്മാര്‍ട്ട്‌ഫോണ്‍
ടി3 5ജി സ്മാര്‍ട്ട്‌ഫോണ്‍ image credit: VIVO

ന്യൂഡല്‍ഹി: ടി സീരിസ് വിപുലമാക്കുന്നതിന്റെ ഭാഗമായി ടി3എക്‌സ് 5ജി സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോ. മള്‍ട്ടി ടാസ്‌ക് ചെയ്യുന്നവരെ ഉദ്ദേശിച്ചാണ് പുതിയ ഫോണ്‍ വിപണിയില്‍ അവതരിപ്പിച്ചതെന്ന് കമ്പനി അറിയിച്ചു. അതിവേഗത്തിലുള്ള പെര്‍ഫോമന്‍സാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.

മുന്‍ഗാമിയായ ടി2എക്സ് 5ജിയെക്കാള്‍ മികച്ച ഫീച്ചറുകളുമായാണ് വിവോ ടി3എക്സ് 5ജി എത്തുന്നത്. 6000 എംഎഎച്ച് ബാറ്ററിയോട് കൂടിയ സ്മാര്‍ട്ട്‌ഫോണ്‍ ആദ്യമായാണ് വിവോ അവതരിപ്പിക്കുന്നത്. സ്‌നാപ്ഡ്രാഗണ്‍ 6 ജെന്‍ വണ്‍ ചിപ്പാണ് ഇതിന് കരുത്തുപകരുക. ക്രിംസണ്‍ ബ്ലിസ്, സെലസ്റ്റിയല്‍ ഗ്രീന്‍ എന്നി നിറങ്ങളിലാണ് ഫോണ്‍ വിപണിയില്‍ ഇറക്കിയത്.

4ജിബി റാമും 128 ജിബി വരെ സ്റ്റോറേജുമുള്ള വിവോ ടി3എക്‌സിന് 13,499 രൂപയാണ് വില. 6ജിബി റാമും 128 ജിബി സ്‌റ്റോറേജുമുള്ള വേരിയന്റിന് 14,999 രൂപ നല്‍കണം. എട്ട് ജിബി റാം വേരിയന്റിന് ഇനിയും വില കൂടും. 128 ജിബി വരെ സ്റ്റോറേജ് കപാസിറ്റിയുള്ള ഈ വേരിയന്റിന് 16,499 രൂപയാണ് വില വരിക. ഫ്‌ലിപ്പ്കാര്‍ട്ട്, വിവോ ഇന്ത്യ ഇ- സ്‌റ്റോര്‍, ചില്ലറ വില്‍പ്പനശാലകള്‍ എന്നിവിടങ്ങളില്‍ നിന്ന് ഏപ്രില്‍ 24 മുതല്‍ ഫോണ്‍ ലഭിക്കുമെന്ന് കമ്പനി അറിയിച്ചു. എച്ച്ഡിഎഫ്‌സി, എസ്ബിഐ ബാങ്ക് ഡെബിറ്റ് കാര്‍ഡ്/ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഫോണ്‍ വാങ്ങുന്നവര്‍ക്ക് 1500 രൂപ വരെ ഡിസ്‌കൗണ്ട് ലഭിക്കും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വിവോ ടി3എക്‌സ് ഫൈവ് ജി പായ്ക്കില്‍ സ്നാപ്ഡ്രാഗണ്‍ 6 Gen 1 പ്രോസസറാണ് ക്രമീകരിച്ചിരിക്കുന്നത്. 8-കോര്‍ സിപിയു ആര്‍ക്കിടെക്ചറാണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. കൂടാതെ ഈ അടുത്ത തലമുറ 4 nm പ്ലാറ്റ്ഫോമിന് ഏകദേശം 561,250 ബെഞ്ച്മാര്‍ക്ക് സ്‌കോര്‍ ഉണ്ട്.

44w ഫ്‌ലാഷ് ചാര്‍ജിനെ പിന്തുണയ്ക്കുന്ന 6000 എംഎഎച്ച് ബാറ്ററിയാണ് ഇതില്‍ ഉള്ളത്. ദീര്‍ഘ സമയം ഉപയോഗിക്കാന്‍ കഴിയുന്നവിധം സൂപ്പര്‍ ബാറ്ററി സേവര്‍ മോഡോട് കൂടിയാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. 6.72 ഇഞ്ച് 120hz fhd പ്ലസ് അള്‍ട്രാ വിഷന്‍ ഡിസ്‌പ്ലേയോട് കൂടിയാണ് ഇത് വിപണിയില്‍ വന്നിരിക്കുന്നത്. വലിയ തെളിച്ചം നല്‍കുന്ന വിഷന്‍ ഡിസ്‌പ്ലേയാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്. ക്യാമറയുടെ കാര്യത്തിലേക്ക് വന്നാല്‍ 50എംപി മെയിന്‍ കാമറ, 2എംപി സെക്കന്‍ഡറി കാമറ, 8എംപി ഫ്രണ്ട് കാമറ എന്നിവയും എഐ ഫീച്ചറും പുതിയ ഫോണില്‍ വിവോ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റിയര്‍ ക്യാമറ വീഡിയോ മോഡ് 4k വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്യുന്നതിനെ പിന്തുണയ്ക്കുന്നു.

ടി3  5ജി സ്മാര്‍ട്ട്‌ഫോണ്‍
ഒറ്റ ചാര്‍ജില്‍ 150 കിലോമീറ്ററിലധികം, 10 ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ്; മെറ്റല്‍ ബോഡിയോട് കൂടിയ ട്രിയോ പ്ലസുമായി മഹീന്ദ്ര

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com