പാസ് വേര്‍ഡ് നിയന്ത്രണം ഗുണം ചെയ്തു; നെറ്റ്ഫ്‌ളിക്‌സിന്റെ പുതിയ വരിക്കാരുടെ എണ്ണത്തില്‍ അഞ്ചുമടങ്ങ് വര്‍ധന, 93 ലക്ഷം സബ്‌സ്‌ക്രൈബര്‍മാര്‍ കൂടി

പാസ് വേര്‍ഡ് ഷെയര്‍ ചെയ്ത് ഒന്നിലധികം പേര്‍ സിനിമ അടക്കം കാണുന്നത് തടയാന്‍ കൊണ്ടുവന്ന നിയന്ത്രണം പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സിന് ഗുണം ചെയ്തതായി കണക്ക്
നെറ്റ്ഫ്‌ളിക്‌സിന് 93 ലക്ഷം പുതിയ വരിക്കാർ
നെറ്റ്ഫ്‌ളിക്‌സിന് 93 ലക്ഷം പുതിയ വരിക്കാർപ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: പാസ് വേര്‍ഡ് ഷെയര്‍ ചെയ്ത് ഒന്നിലധികം പേര്‍ സിനിമ അടക്കം കാണുന്നത് തടയാന്‍ കൊണ്ടുവന്ന നിയന്ത്രണം പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സിന് ഗുണം ചെയ്തതായി കണക്ക്. 2024 വര്‍ഷത്തെ ആദ്യ പാദത്തില്‍ നെറ്റ്ഫ്‌ളിക്‌സിന് 93 ലക്ഷം പുതിയ വരിക്കാരെയാണ് ലഭിച്ചത്. മുന്‍ വര്‍ഷത്തെ സമാനകാലയളവിനെ അപേക്ഷിച്ച് അഞ്ചു മടങ്ങ് വര്‍ധനയാണ് ഉണ്ടായത്. ഈ വര്‍ഷത്തെ ആദ്യ പാദത്തില്‍ 17 ലക്ഷം വരിക്കാരെ അധികം ചേര്‍ക്കാനായതായി നെറ്റ്ഫ്‌ളിക്‌സ് കണക്കുകള്‍ വ്യക്തമാക്കുന്നു. ആഗോള തലത്തിലെ കണക്കാണിത്.

2023ലാണ് പാസ് വേര്‍ഡ് ഷെയര്‍ ചെയ്ത് ഒന്നിലധികം പേര്‍ ഷോ കാണുന്നത് തടയാന്‍ നെറ്റ്ഫ്‌ളിക്‌സ് നടപടി ആരംഭിച്ചത്. അമേരിക്കയിലും കാനഡയിലും കൂടുതല്‍ വരിക്കാരെ ചേര്‍ക്കാന്‍ കഴിഞ്ഞതാണ് വളര്‍ച്ചയ്ക്ക് സഹായകമായതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇക്കാലയളവില്‍ ഇന്ത്യ ഉള്‍പ്പെടുന്ന ഏഷ്യ പസഫിക് മേഖലയില്‍ 20 ലക്ഷം പുതിയ വരിക്കാരെയാണ് നെറ്റ്ഫ്‌ളിക്‌സിന് ലഭിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നിലവില്‍ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമിന്റെ മൊത്തം വരിക്കാരുടെ എണ്ണം 26.9 കോടിയായാണ് ഉയര്‍ന്നത്. ജനുവരി- മാര്‍ച്ച് പാദ കണക്കനുസരിച്ചാണിത്. മുന്‍പത്തെ പാദത്തില്‍ ഇത് 26 കോടി മാത്രമായിരുന്നു. വരുമാനത്തിലും ഇക്കാലയളവില്‍ വര്‍ധനയുണ്ടായി. 14.8 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ലാഭത്തില്‍ 78.7 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിയതായും നെറ്റ്ഫ്‌ളിക്‌സ് കണക്കുകള്‍ വ്യക്തമാക്കുന്നു.

നെറ്റ്ഫ്‌ളിക്‌സിന് 93 ലക്ഷം പുതിയ വരിക്കാർ
ഒറ്റയടിക്ക് ഒലിച്ചുപോയത് നാലുലക്ഷം കോടി രൂപ, ഓഹരി വിപണിയില്‍ അഞ്ചാംദിവസവും ഇടിവ്; സെന്‍സെക്‌സ് 72,000ല്‍ താഴെ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com