ഓഹരി വിപണിയില്‍ 20 ശതമാനം വരെ കുതിപ്പ്; തേജസ് ഉള്‍പ്പെടെ നാലുകമ്പനികളുടെ നേട്ടത്തിനുള്ള കാരണമിത്

തുടര്‍ച്ചയായ മൂന്നാംദിവസവും ഓഹരി വിപണിയില്‍ മുന്നേറ്റം
മാര്‍ച്ച് പാദത്തില്‍ തേജസ് കമ്പനി 147 കോടിയുടെ ലാഭമാണ് നേടിയത്
മാര്‍ച്ച് പാദത്തില്‍ തേജസ് കമ്പനി 147 കോടിയുടെ ലാഭമാണ് നേടിയത്പ്രതീകാത്മക ചിത്രം

മുംബൈ: തുടര്‍ച്ചയായ മൂന്നാംദിവസവും ഓഹരി വിപണിയില്‍ മുന്നേറ്റം. ആഗോള വിപണിയില്‍ നിന്നുള്ള അനുകൂല ചലനങ്ങളും കമ്പനികളുടെ നാലാം പാദ ഫലങ്ങളുമാണ് വിപണിയെ സ്വാധീനിക്കുന്നത്.

ഇന്ന് പ്രധാനമായി നാലു കമ്പനികളുടെ ഓഹരികള്‍ വ്യാപാരത്തിനിടെ 20 ശതമാനം വരെ മുന്നേറ്റമാണ് രേഖപ്പെടുത്തിയത്. തേജസ് നെറ്റ് വര്‍ക്ക്‌സ് ലിമിറ്റഡ്, ഹാറ്റ്‌സണ്‍ അഗ്രോ പ്രൊഡക്ട്‌സ് ലിമിറ്റഡ്, ഇനോക്‌സ് വിന്‍ഡ് ലിമിറ്റിഡ്, സ്‌റ്റെര്‍ലിങ് ആന്റ് വില്‍സണ്‍ റിന്യൂവബിള്‍ എനര്‍ജി ലിമിറ്റഡ് എന്നിവയാണ് നേട്ടം ഉണ്ടാക്കിയത്. തേജസ് നെറ്റ് വര്‍ക്ക് 20 ശതമാനം നേട്ടത്തോടെ ഓഹരി ഒന്നിന് 1086 എന്ന റെക്കോര്‍ഡ് ഉയരത്തിലേക്കാണ് കുതിച്ചത്.

മാര്‍ച്ച് പാദത്തില്‍ കമ്പനിയുടെ ലാഭത്തില്‍ ഉണ്ടായ കുതിപ്പാണ് വിപണിയെ സ്വാധീനിച്ചത്. മാര്‍ച്ച് പാദത്തില്‍ കമ്പനി 147 കോടിയുടെ ലാഭമാണ് നേടിയത്. കഴിഞ്ഞ വര്‍ഷം സമാന കാലയളവില്‍ 11.5 കോടിയുടെ നഷ്ടം നേരിട്ട സ്ഥാനത്താണ് ലാഭത്തില്‍ ഉണ്ടായ മുന്നേറ്റം. നാലാംപാദത്തില്‍ കമ്പനിക്ക് 22 പേറ്റന്റുകളാണ് ലഭിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ഹാറ്റ്‌സണ്‍ അഗ്രോ പ്രൊഡക്ട് ലിമിറ്റഡ് 13.31 ശതമാനം വരെയാണ് മുന്നേറിയത്. ഓഹരി ഒന്നിന് 1160 രൂപ എന്ന റെക്കോര്‍ഡ് തലത്തിലേക്കാണ് വില ഉയര്‍ന്നത്. മുന്‍ വര്‍ഷത്തെ സമാനകാലയളവിനെ അപേക്ഷിച്ച് മാര്‍ച്ച് പാദത്തില്‍ കമ്പനിയുടെ ലാഭത്തില്‍ 108.76 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിയതാണ് ഓഹരിവിലയില്‍ പ്രതിഫലിച്ചത്. മാര്‍ച്ച് പാദത്തില്‍ 52.16 കോടിയായാണ് ലാഭം ഉയര്‍ന്നത്. ഏപ്രില്‍ 25ന് ചേരുന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ഓഹരിയുടമകള്‍ക്ക് ബോണസ് ഷെയര്‍ നല്‍കുന്ന കാര്യം തീരുമാനിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഇനോക്‌സ് വിന്‍ഡിന്റെ ഓഹരിവില കൂടാന്‍ കാരണം.

കണക്കുകൂട്ടലുകളെ മറികടന്ന് ലാഭത്തില്‍ 126 ശതമാനത്തിന്റെ മുന്നേറ്റം രേഖപ്പെടുത്തിയതാണ് സ്റ്റെര്‍ലിങ് ആന്റ് വില്‍സണ്‍ റിന്യൂവബിള്‍ എനര്‍ജിയുടെ ഓഹരിവില കുതിക്കാന്‍ സഹായിച്ചത്. എങ്കിലും മാര്‍ച്ച് പാദത്തില്‍ ഉയര്‍ന്ന ടാക്്‌സ് പ്രൊവിഷന്‍ ഉണ്ടായിരുന്നത് കാരണം കമ്പനിയുടെ ലാഭത്തില്‍ പ്രതിഫലിച്ചില്ല. എട്ടുശതമാനത്തിന്റെ നേട്ടത്തോടെ 666.65 എന്ന നിലയിലേക്കാണ് കമ്പനിയുടെ ഓഹരിവില കുതിച്ചത്.

മാര്‍ച്ച് പാദത്തില്‍ തേജസ് കമ്പനി 147 കോടിയുടെ ലാഭമാണ് നേടിയത്
സ്വര്‍ണവിലയില്‍ കനത്ത ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 1120 രൂപ, 53,000ല്‍ താഴെ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com