ഒരു രൂപയ്ക്ക് പരസ്യമില്ലാതെ സിനിമ; പ്ലാനുകള്‍ പരിഷ്കരിച്ച് ജിയോ സിനിമ

രാജ്യത്തെ വിനോദ രംഗത്ത് സാന്നിധ്യം വര്‍ധിപ്പിക്കാന്‍ പദ്ധതിയുമായി വീഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ റിലയന്‍സ് ജിയോ സിനിമ
ഒരു ഡിവൈസില്‍ കാണുന്നതിനാണ് 29 രൂപ
ഒരു ഡിവൈസില്‍ കാണുന്നതിനാണ് 29 രൂപഫയൽ

ന്യൂഡല്‍ഹി: രാജ്യത്തെ വിനോദ രംഗത്ത് സാന്നിധ്യം വര്‍ധിപ്പിക്കാന്‍ പദ്ധതിയുമായി വീഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ റിലയന്‍സ് ജിയോ സിനിമ. ഹോളിവുഡ് സിനിമകളും ടിവി ഷോകളും അടക്കം പ്രീമിയം ഉള്ളടക്കങ്ങള്‍ പ്രതിദിനം ഒരു രൂപയ്ക്ക് കാണാന്‍ കഴിയുന്ന പ്ലാന്‍ അവതരിപ്പിച്ചു. നെറ്റ് ഫ്ളിക്സ്, പ്രൈം വീഡിയോ ഉള്‍പ്പടെ ഉയര്‍ന്ന നിരക്കിലുള്ള പ്രീമിയം പ്ലാനുകള്‍ നല്‍കുന്ന പ്ലാറ്റ്ഫോമുകളെ വെല്ലുവിളിച്ചുകൊണ്ടാണ് പ്രതിമാസം 29 രൂപയില്‍ തുടങ്ങുന്ന പ്രീമിയം പ്ലാനുകള്‍ ജിയോ സിനിമ അവതരിപ്പിച്ചിരിക്കുന്നത്.

ഒരു ഡിവൈസില്‍ കാണുന്നതിനാണ് 29 രൂപ. ഒരേസമയം നാലു ഡിവൈസുകളില്‍ കാണാന്‍ സാധിക്കുന്ന ഫാമിലി പ്ലാനിന് പ്രതിമാസം 89 രൂപയാണ് വരിക. മുമ്പ് പ്രീമിയം സേവനത്തിന് പ്രതിമാസം 99 രൂപയാണ് ഈടാക്കിയിരുന്നത്. 999 രൂപയുടെ പ്രതിവര്‍ഷ പ്ലാനും വാഗ്ദാനം ചെയ്തിരുന്നു. ഒരേസമയം നാല് ഉപകരണങ്ങളില്‍ പരസ്യങ്ങള്‍ക്കൊപ്പം കാണാനുള്ള ഓഫറാണ് നല്‍കിയിരുന്നത്. നിലവിലുള്ള പ്രീമിയം അംഗങ്ങള്‍ക്ക് 'ഫാമിലി' പ്ലാനിന്റെ എല്ലാ അധിക ആനുകൂല്യങ്ങളും അധിക ചിലവില്ലാതെ ലഭിക്കുമെന്ന് ജിയോ സിനിമയുടെ പ്രസ്താവനയില്‍ പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

4കെ നിലവാരത്തില്‍ വീഡിയോകള്‍ ആസ്വദിക്കാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. ഓഫ്ലൈന്‍ ആയും ഉള്ളടക്കം ആസ്വദിക്കാം. സിനിമകള്‍, ഹോളിവുഡ് ബ്ലോക്ക്ബസ്റ്റര്‍ സിനിമകള്‍, അന്താരാഷ്ട്ര ടെലിവിഷന്‍ സീരീസുകള്‍, കുട്ടികള്‍ക്കുള്ള പരിപാടികള്‍, ടിവി പരിപാടികള്‍ എന്നിവയെല്ലാം സ്മാര്‍ട് ടിവികള്‍ ഉള്‍പ്പടെ ഏത് ഉപകരണത്തിലും ആസ്വദിക്കാനാവും.അതേസമയം ഐപിഎല്‍ പോലുള്ള കായിക വിനോദങ്ങള്‍ പരസ്യങ്ങളോടുകൂടി സൗജന്യമായി ആസ്വദിക്കാനാവും.

പീക്കോക്ക്, എച്ച്ബിഒ, പാരാമൗണ്ട്, വാര്‍ണര്‍ ബ്രോസ്, ഡിസ്‌കവറി തുടങ്ങിയ ആഗോള പ്രൊഡക്ഷന്‍ കമ്പനികളുടെ ഉള്ളടക്കങ്ങള്‍ ജിയോ സിനിമ പ്രീമിയം വരിക്കാര്‍ക്ക് ആസ്വദിക്കാനാവും. ഗെയിം ഓഫ് ത്രോണ്‍സ്, ഹൗസ് ഓഫ് ദി ഡ്രാഗണ്‍ ഉള്‍പ്പടെയുള്ള ഉള്ളടക്കങ്ങള്‍ ഇക്കൂട്ടത്തില്‍ പെടും.

ആര്‍ബിഐ നിയന്ത്രണം; കൊട്ടക് മഹീന്ദ്ര ഓഹരികള്‍ കൂപ്പുകുത്തി, 13% ഇടിവ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com