സിഇഒ ആവണോ, ഇന്ത്യയില്‍നിന്നാവണം; കമ്പനികളുടെ തലപ്പത്ത് പത്തു ശതമാനം ഇന്ത്യക്കാരെന്ന് യുഎസ് സ്ഥാനപതി

ഇന്ത്യയിലെ യുഎസ് സ്ഥാനപതി എറിക് ഗാര്‍സെറ്റി
ഇന്ത്യയിലെ യുഎസ് സ്ഥാനപതി എറിക് ഗാര്‍സെറ്റിപിടിഐ

ന്യൂഡല്‍ഹി: സിഇഒ ആവണമെങ്കില്‍ ഇന്ത്യക്കാര്‍ ആവണമെന്നതാണ് ഇപ്പോള്‍ അമേരിക്കയിലെ സ്ഥിതിയെന്ന്, ഇന്ത്യയിലെ യുഎസ് സ്ഥാനപതി എറിക് ഗാര്‍സെറ്റി. ഇന്ത്യക്കാര്‍ അല്ലെങ്കില്‍ സിഇഒ ആവില്ലെന്ന്, അമേരിക്കയില്‍ തമാശയായി പറയുന്നുണ്ടെന്ന്, ഇന്ത്യന്‍ കുടിയേറ്റക്കാരെ അഭിനന്ദിച്ചുകൊണ്ട് ഗാര്‍സെറ്റി പറഞ്ഞു.

ഇന്ത്യയില്‍നിന്നാണെങ്കില്‍ അമേരിക്കയില്‍ സിഇഒ ആവാനാവില്ലെന്നായിരുന്നു മുമ്പൊക്കെ പറഞ്ഞിരുന്നത്. ഇപ്പോള്‍ തിരിച്ചാണ്, സിഇഒ ആവണമെങ്കില്‍ ഇന്ത്യയില്‍നിന്നാവണം. ഗൂഗിളോ മൈക്രോസോഫ്‌റ്റോ സ്റ്റാര്‍ബക്‌സോ ആവട്ടെ, സിഇഒ ഇന്ത്യയില്‍നിന്നുള്ളയാളാണ്. വലിയ വ്യത്യാസമാണ് ഇക്കാര്യത്തില്‍ ഉണ്ടായിട്ടുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലെ യുഎസ് സ്ഥാനപതി എറിക് ഗാര്‍സെറ്റി
ഹോര്‍ലിക്സും ബൂസ്റ്റും ഇനി 'ഹെല്‍ത്ത് ഡ്രിങ്ക്' അല്ല; ലേബലുകളില്‍ മാറ്റം

ഫോര്‍ച്യൂണ്‍ 500 കമ്പനികളുടെ തലപ്പത്ത് പത്തു ശതമാനവും ഇന്ത്യയില്‍നിന്നുള്ളവരാണ്. അവരില്‍ പലരും അമേരിക്കയില്‍ പഠിച്ചവരാണെന്നും സ്ഥാനപതി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com