ലഭ്യത കൂടി, ആറ് രാജ്യങ്ങളിലേയ്ക്ക് സവാള കയറ്റുമതി ചെയ്യാന്‍ അനുമതി

രാജ്യത്തെ സവാള ദൗര്‍ലഭ്യം കണക്കിലെടുത്താണ് 2023 ഡിസംബറില്‍ വിദേശ കയറ്റുമതി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ബംഗ്ലാദേശ്, യുഎഇ, ഭൂട്ടാന്‍, ബഹ്‌റൈന്‍, മൗറീഷ്യസ്, ശ്രീലങ്ക എന്നീ ആറ് അയല്‍രാജ്യങ്ങളിലേക്ക് 99,150 ടണ്‍ സവാള കയറ്റുമതിചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. രാജ്യത്തെ സവാള ദൗര്‍ലഭ്യം കണക്കിലെടുത്താണ് 2023 ഡിസംബറില്‍ വിദേശ കയറ്റുമതി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്. ഗള്‍ഫ് രാജ്യങ്ങളിലേയ്ക്കും ചില യൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്കും 2000 ടണ്‍ വെള്ള ഉള്ളി കയറ്റുമതി ചെയ്യാന്‍ കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ട്.

പ്രതീകാത്മക ചിത്രം
അശ്ലീല വീഡിയോ വിവാദം: ദേവഗൗഡയുടെ കൊച്ചുമകനെതിരെ അന്വേഷണം; രാജ്യം വിട്ട് ജെഡിഎസ് സ്ഥാനാര്‍ത്ഥി

മഹാരാഷ്ട്രയില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഉള്ളി കയറ്റുമതി ചെയ്യാനാണ് അനുമതി. 2023 ഡിസംബര്‍ 8 നാണ് കേന്ദ്ര സര്‍ക്കാര്‍ ഉള്ളി കയറ്റുമതി നിരോധിച്ചത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2023-24ല്‍ ഖരീഫ്, റാബി വിളകള്‍ കുറഞ്ഞ പശ്ചാത്തലത്തില്‍ മതിയായ ആഭ്യന്തര ലഭ്യത ഉറപ്പാക്കുന്നതിനാണ് കയറ്റുമതി നിരോധനം ഏര്‍പ്പെടുത്തിത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നയതന്ത്ര ചര്‍ച്ചകളെത്തുടര്‍ന്ന് മാര്‍ച്ച് ഒന്ന് മുതല്‍ യുഎഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്കു കയറ്റുമതിക്ക് ഇളവനുവദിച്ചിരുന്നു. ജൂണ്‍ വരെയാണ് കയറ്റുമതി അനുവദിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com