അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനും റോള്‍?; റെഡ്മി നോട്ട് 13 പ്രോ പ്ലസ് 5G വേള്‍ഡ് ചാമ്പ്യന്‍സ് എഡിഷന്‍ ചൊവ്വാഴ്ച ഇന്ത്യയില്‍

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമിയുടെ റെഡ്മി നോട്ട് 13 പ്രോ പ്ലസ് 5 ജി വേള്‍ഡ് ചാമ്പ്യന്‍സ് എഡിഷന്‍ ഏപ്രില്‍ 30ന് ( ചൊവ്വാഴ്ച) ഇന്ത്യയില്‍ അവതരിപ്പിക്കും
റെഡ്മി നോട്ട് 13 പ്രോ പ്ലസ് 5 ജി വേള്‍ഡ് ചാമ്പ്യന്‍സ് എഡിഷന്‍
റെഡ്മി നോട്ട് 13 പ്രോ പ്ലസ് 5 ജി വേള്‍ഡ് ചാമ്പ്യന്‍സ് എഡിഷന്‍IMAGE CREDIT: REDMI INDIA

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമിയുടെ റെഡ്മി നോട്ട് 13 പ്രോ പ്ലസ് 5 ജി വേള്‍ഡ് ചാമ്പ്യന്‍സ് എഡിഷന്‍ ഏപ്രില്‍ 30ന് ( ചൊവ്വാഴ്ച) ഇന്ത്യയില്‍ അവതരിപ്പിക്കും. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായി സഹകരിച്ചാണ് പുതിയ ഫോണ്‍ കമ്പനി വിപണിയില്‍ ഇറക്കുന്നത്. മുകളില്‍ വലതുകോണില്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ ചിഹ്നം കാണിച്ച് കൊണ്ടുള്ള ടീസറും കമ്പനി പുറത്തുവിട്ടു.

റെഡ്മി നോട്ട് 13 പ്രോ പ്ലസ് 5 ജി വേള്‍ഡ് ചാമ്പ്യന്‍സ് എഡിഷനുമായി ബന്ധപ്പെട്ട കൂടുതല്‍ ഫീച്ചറുകള്‍ പുറത്തുവന്നിട്ടില്ല. റെഡ്മി നോട്ട് 13 പ്രോ പ്ലസ് 5 ജി ഈ വര്‍ഷം ആദ്യമായാണ് വിപണിയില്‍ അവതരിപ്പിച്ചത്. മീഡിയാടെക് ഡൈമെന്‍സിറ്റി 7200-അള്‍ട്രാ SoC, 120W ചാര്‍ജിംഗ് പിന്തുണയുള്ള ശക്തമായ 5,000mAh ബാറ്ററി, കട്ടിംഗ് എഡ്ജ് 200-മെഗാപിക്‌സല്‍ കാമറ യൂണിറ്റ് എന്നിവയുള്‍പ്പെടെയുള്ള ശ്രദ്ധേയമായ സവിശേഷതകളോടെയാണ് ഈ ഫോണ്‍ വിപണിയില്‍ അവതരിപ്പിച്ചത്. ഉപഭോക്താക്കള്‍ക്ക് നിരവധി ചോയ്സുകള്‍ വാഗ്ദാനം ചെയ്യുന്ന ഈ ഉപകരണം ഒന്നിലധികം റാം, സ്റ്റോറേജ് കോണ്‍ഫിഗറേഷനുകളില്‍ ലഭ്യമാണ്.

റെഡ്മി നോട്ട് 13 പ്രോ പ്ലസ് 5 ജി വേള്‍ഡ് ചാമ്പ്യന്‍സ് എഡിഷന്‍
വരുമാനത്തിന്റെ പകുതിയിലേറെ ടാക്‌സ്, ഏറ്റവുമധികം നികുതി ചുമത്തുന്ന രാജ്യങ്ങള്‍?; ആനുകൂല്യം അറിഞ്ഞാല്‍ ഞെട്ടും!

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇന്ത്യയില്‍ റെഡ്മി നോട്ട് 13 പ്രോ പ്ലസ് 5 ജിയുടെ വില ആരംഭിക്കുന്നത് 31,999 രൂപ മുതലാണ്. എട്ട് ജിബി റാമും 256 ജിബി വരെ സ്റ്റോറേജുമുള്ള ഫോണിനാണ് ഈ വില. 12 ജിബി റാമും 256 ജിബി സ്‌റ്റോറേജുമുള്ള വേരിയന്റിന് 33,999 രൂപ നല്‍കണം. സ്‌റ്റോറേജ് കപാസിറ്റി 512ജിബി ആയാല്‍ വില വീണ്ടും കൂടും. 35,999 രൂപയാണ് ഈ വേരിയന്റിന് വരുന്ന വില.

ഫ്യൂഷന്‍ ബ്ലാക്ക്, ഫ്യൂഷന്‍ പര്‍പ്പിള്‍, ഫ്യൂഷന്‍ വൈറ്റ് എന്നി നിറങ്ങളിലാണ് ഫോണ്‍ വിപണിയില്‍ ഇറക്കിയത്. പുത്തന്‍ സാങ്കേതികവിദ്യയുടെ പത്തുവര്‍ഷത്തെ പാരമ്പര്യം അടയാളപ്പെടുത്തി കൊണ്ടാണ് റെഡ്മി നോട്ട് 13 പ്രോ പ്ലസ് 5 ജി വേള്‍ഡ് ചാമ്പ്യന്‍സ് എഡിഷന്‍ അവതരിപ്പിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com