ബജറ്റിന്റെ തോളിലേറി ഓഹരി വിപണി, റിലയന്‍സ് 2900ലേക്ക്; സെന്‍സെക്‌സ് സര്‍വകാല റെക്കോര്‍ഡില്‍

വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ 1400ലധികം പോയിന്റ് മുന്നേറിയ സെന്‍സെക്‌സ് 73,000 എന്ന സൈക്കോളജിക്കല്‍ ലെവല്‍ ഭേദിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: ഇടക്കാല ബജറ്റിന്റെ ചുവടുപിടിച്ച് ഇന്ത്യന്‍ ഓഹരി വിപണി സര്‍വകാല റെക്കോര്‍ഡില്‍. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ 1400ലധികം പോയിന്റ് മുന്നേറിയ സെന്‍സെക്‌സ് 73,000 എന്ന സൈക്കോളജിക്കല്‍ ലെവല്‍ ഭേദിച്ചു. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ഉണ്ടായി. 400ലധികം പോയിന്റ് മുന്നേറി 22000 കടന്നായിരുന്നു നിഫ്റ്റിയുടെ മുന്നേറ്റം. റിലയന്‍സ്, ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക് ഓഹരികള്‍ വാങ്ങി കൂട്ടിയതാണ് റാലിക്ക് കാരണമായത്. റിലയന്‍സ് ഓഹരി വില 2900ലേക്ക് അടുത്തിരിക്കുകയാണ്.

ആഗോള വിപണിയില്‍ നിന്നുള്ള അനുകൂല സൂചനകള്‍ക്ക് ഒപ്പം സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടക്കാല ബജറ്റില്‍ നടത്തിയ പ്രഖ്യാപനങ്ങളുമാണ് ഇന്ത്യന്‍ ഓഹരി വിപണിക്ക് കരുത്തുപകര്‍ന്നതെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. റിലയന്‍സ്, ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക് ഓഹരികള്‍ക്ക് പുറമേ പവര്‍ ഗ്രിഡ്, എന്‍ടിപിസി, ടെക് മഹീന്ദ്ര ഓഹരികളാണ് പ്രധാനമായി മുന്നേറ്റം ഉണ്ടാക്കിയത്.

നിലവില്‍ 72,500 പോയിന്റില്‍ താഴെയാണ് സെന്‍സെക്‌സില്‍ വ്യാപാരം നടക്കുന്നത്. ലാഭമെടുപ്പാണ് സെന്‍സെക്‌സ് താഴാന്‍ ഇടയാക്കിയത്. അതേസമയം എച്ച്ഡിഎഫ്‌സി ലൈഫ്, എച്ച്ഡിഎഫ്‌സി ബാങ്ക്, മാരുതി സുസുക്കി ഓഹരികള്‍ നഷ്ടം നേരിട്ടു.

പ്രതീകാത്മക ചിത്രം
200 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിന്‍; പുതിയ കരുത്തനെ അവതരിപ്പിച്ച് കെടിഎം, ഉടന്‍ ഇന്ത്യയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com