ഖത്തറില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് എല്‍എന്‍ജി; 2048 വരെ കരാര്‍ നീട്ടാന്‍ ഇന്ത്യ

പെട്രോളിയം ഉല്‍പ്പന്നങ്ങളോടുള്ള ആശ്രയത്വം ഭാവിയില്‍ പൂര്‍ണമായി ഒഴിവാക്കണമെന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഖത്തറില്‍ നിന്നുള്ള പ്രകൃതിവാതക ഇറക്കുമതി നീട്ടാന്‍ ഒരുങ്ങി ഇന്ത്യ
എൽഎൻജി ടെർമിനൽ, ഫയൽ
എൽഎൻജി ടെർമിനൽ, ഫയൽ

ന്യൂഡല്‍ഹി: പെട്രോളിയം ഉല്‍പ്പന്നങ്ങളോടുള്ള ആശ്രയത്വം ഭാവിയില്‍ പൂര്‍ണമായി ഒഴിവാക്കണമെന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഖത്തറില്‍ നിന്നുള്ള പ്രകൃതിവാതക ഇറക്കുമതി നീട്ടാന്‍ ഒരുങ്ങി ഇന്ത്യ. ഇതിന്റെ ഭാഗമായി കോടികളുടെ ഇടപാടിന് ഖത്തറുമായി ഇന്ത്യ ഇന്ന് കരാറില്‍ ഏര്‍പ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിലെ നിരക്കിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് ഖത്തറില്‍ നിന്ന് എല്‍എന്‍ജി ഇറക്കുമതി ചെയ്യാനാണ് ഇന്ത്യ ഉദ്ദേശിക്കുന്നത്.

നിലവില്‍ പ്രതിവര്‍ഷം 85 ലക്ഷം ടണ്‍ എല്‍എന്‍ജിയാണ് പെട്രോനെറ്റ് വഴി ഖത്തറില്‍ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. രണ്ടു കരാറുകളിലായാണ് ഇറക്കുമതി. ഇതില്‍ ഒരു കരാര്‍ 2028ല്‍ അവസാനിക്കും. ഇത് വീണ്ടുമൊരു 20 വര്‍ഷം കൂടി നീട്ടി 2048 വരെ പ്രതിവര്‍ഷം 75 ലക്ഷം ടണ്‍ എല്‍എന്‍ജി ഖത്തറില്‍ നിന്ന് ഇറക്കുമതി ചെയ്യാനാണ് ഇന്ത്യ പദ്ധതിയിടുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യ എനര്‍ജി വാരത്തിന്റെ ഭാഗമായി ഖത്തര്‍ എനര്‍ജിയും പെട്രോനെറ്റ് എല്‍എന്‍ജിയും കരാര്‍ ഒപ്പിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

നിലവിലെ നിരക്കിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് എല്‍എന്‍ജി ഇറക്കുമതി ചെയ്യാനാണ് ഇന്ത്യ പദ്ധതിയിടുന്നത്. പ്രതിവര്‍ഷം 10 ലക്ഷം ടണ്‍ എല്‍എന്‍ജി ഇറക്കുമതി ചെയ്യാന്‍ ലക്ഷ്യമിട്ടുള്ള രണ്ടാമത്തെ കരാറില്‍ 2015ലാണ് ഇരുകമ്പനികളും ഏര്‍പ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് പ്രത്യേക ചര്‍ച്ചകള്‍ തുടരുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

2070 ഓടേ പൂര്‍ണമായി കാര്‍ബണ്‍ ബഹിര്‍ഗമനം ഒഴിവാക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായാണ് ഘട്ടം ഘട്ടമായി പ്രകൃതിവാതകത്തിന്റെ അളവ് വര്‍ധിപ്പിക്കുന്നത്. 2030 ഓടേ രാജ്യത്തിന്റെ മൊത്തം ഊര്‍ജ്ജ ആവശ്യകതയില്‍ പ്രകൃതി വാതകത്തിന്റെ അളവ് 15 ശതമാനമായി വര്‍ധിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നിലവില്‍ ഇത് 6.3 ശതമമാനമാണ്.

എൽഎൻജി ടെർമിനൽ, ഫയൽ
പേടിഎമ്മിനെ ഏറ്റെടുക്കുമോ?; വിശദീകരണവുമായി ജിയോ ഫിനാന്‍ഷ്യല്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com