ഡീസലിന് മൂന്ന് രൂപ നഷ്ടം, പെട്രോള്‍ മാര്‍ജിനും കുറഞ്ഞു; ഇന്ധനവില ഉടന്‍ കുറച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്

ഉടന്‍ തന്നെ ഇന്ധനവില കുറയുമെന്ന പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ച് എണ്ണ വിതരണ കമ്പനികള്‍ നഷ്ടത്തിലെന്ന് റിപ്പോര്‍ട്ട്
ഫയല്‍
ഫയല്‍എക്സ്പ്രസ്

ന്യൂഡല്‍ഹി: ഉടന്‍ തന്നെ ഇന്ധനവില കുറയുമെന്ന പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ച് എണ്ണ വിതരണ കമ്പനികള്‍ നഷ്ടത്തിലെന്ന് റിപ്പോര്‍ട്ട്. രാജ്യാന്തര വിപണിയില്‍ എണ്ണവില വര്‍ധിച്ചതിനെ തുടര്‍ന്ന് രാജ്യത്ത് ഡീസല്‍ വില്‍പ്പനയില്‍ എണ്ണ വിതരണ കമ്പനികള്‍ ലിറ്ററിന് മൂന്ന് രൂപയോളം നഷ്ടം നേരിടുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പെട്രോള്‍ വില്‍പ്പനയില്‍ ലഭിച്ചിരുന്ന മാര്‍ജിന്‍ കുറഞ്ഞതും ഉടന്‍ തന്നെ ഇന്ധനവില കുറയ്ക്കാനുള്ള സാധ്യതകള്‍ക്ക് തടസം സൃഷ്ടിച്ചതായാണ് വിവരം.

ഇന്ത്യയില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയുടെ 90 ശതമാനവും കൈകാര്യം ചെയ്യുന്നത് ഐഒസിയും എച്ച്പിസിഎല്ലും ബിപിസിഎല്ലുമാണ്. രണ്ടുവര്‍ഷമായി എണ്ണവിതരണ കമ്പനികള്‍ സ്വമേധയാ പെട്രോള്‍, ഡീസല്‍ വില കുറച്ചിട്ടില്ല. ഇന്ത്യയുടെ ഇന്ധന ആവശ്യകതയുടെ 85 ശതമാനവും ഇന്ത്യ ഇറക്കുമതിയിലുടെയാണ് കണ്ടെത്തുന്നത്.

'ഡീസല്‍ വില്‍പ്പനയില്‍ നഷ്ടമുണ്ട്, ലിറ്ററിന് മൂന്ന് രൂപയോളം നഷ്ടമാണ് നേരിടുന്നത്. കാര്യങ്ങള്‍ അനുകൂലമായാണ് വന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ സ്ഥിതി മറിച്ചാണ്. നിലവില്‍ ഡീസല്‍ വില്‍പ്പനയില്‍ എണ്ണ വിതരണ കമ്പനികള്‍ മൂന്ന് രൂപയോളം നഷ്ടം നേരിടുകയാണ്. പെട്രോളിന്റെ ലാഭത്തിലും കുറവുണ്ടായി. ലിറ്ററിന് മൂന്ന് മുതല്‍ നാലുരൂപ വരെയാണ് കുറവുണ്ടായത്'-കമ്പനി വൃത്തങ്ങള്‍ പറയുന്നു.

നിലവില്‍ രാജ്യാന്തര വിപണിയില്‍ എണ്ണവിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്. നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഒന്‍പത് മാസം എണ്ണ വിതരണ കമ്പനികള്‍ ഒന്നടങ്കം 69,000 കോടി രൂപയുടെ ലാഭമാണ് നേടിയത്. നാലാമത്തെ പാദത്തിലും ഇത് ആവര്‍ത്തിക്കുകയാണെങ്കില്‍ ഇന്ധനവില കുറയ്്ക്കുമെന്ന് പ്രതീക്ഷിക്കാവുന്നതാണെന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി കഴിഞ്ഞദിവസം പറഞ്ഞത്. എന്നാല്‍ പ്രതീക്ഷിച്ചതില്‍ നിന്ന് വ്യത്യസ്തമായി എണ്ണ വിതരണ കമ്പനികള്‍ നഷ്ടം നേരിടാന്‍ തുടങ്ങിയ സാഹചര്യത്തില്‍ വില കുറയ്ക്കാനുള്ള സാധ്യതകള്‍ക്ക് മങ്ങലേറ്റതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഫയല്‍
ഓഫ്‌ലൈനായി ഞൊടിയിടയില്‍ പണമടച്ച് യാത്ര ചെയ്യാം; ടിക്കറ്റിന് പകരം ഉപയോഗിക്കാവുന്ന വാലറ്റ് ഡെബിറ്റ് കാര്‍ഡുമായി ഫെഡറല്‍ ബാങ്ക്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com