യുപിഐ വഴി ഇടപാട് നടത്താന്‍ കഴിയുന്നില്ലെന്ന് പരാതി പ്രവാഹം; വിശദീകരണവുമായി എന്‍പിസിഐ

യുപിഐ ഇടപാടുകള്‍ നടത്താന്‍ കഴിയുന്നില്ല എന്ന ഉപയോക്താക്കളുടെ പരാതിയില്‍ വിശദീകരണവുമായി നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: യുപിഐ ഇടപാടുകള്‍ നടത്താന്‍ കഴിയുന്നില്ല എന്ന ഉപയോക്താക്കളുടെ പരാതിയില്‍ വിശദീകരണവുമായി നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. ചില ബാങ്കുകളുമായി ബന്ധപ്പെട്ടുള്ള സാങ്കേതിക തകരാറുകളെ തുടര്‍ന്നാണ് ഉപയോക്താക്കള്‍ക്ക് ബുദ്ധിമുട്ട് നേരിടേണ്ടി വന്നത് എന്നാണ് വിശദീകരണത്തില്‍ പറയുന്നത്.

'യുപിഐ കണക്ടിവിറ്റി പ്രശ്‌നത്തില്‍ ഖേദം പ്രകടിപ്പിക്കുന്നു. ചില ബാങ്കുകളുമായി ബന്ധപ്പെട്ടുള്ള സാങ്കേതിക തകരാറുകളാണ് ഇതിന് കാരണം. എന്‍പിസിഐ സിസ്റ്റത്തില്‍ യാതൊരുവിധ പ്രശ്‌നങ്ങളുമില്ല. സാങ്കേതിക തകരാര്‍ നേരിടുന്ന ബാങ്കുകളുമായി ചേര്‍ന്ന് പ്രശ്‌നത്തിന് പരിഹാരം കാണുന്നത് ഉറപ്പാക്കും'- എന്‍പിസിഐ എക്‌സില്‍ കുറിച്ചു.

ചൊവ്വാഴ്ചയാണ് യുപിഐ വഴി ഇടപാടുകള്‍ നടത്താന്‍ കഴിയുന്നില്ലെന്ന് നിരവധി ഉപയോക്താക്കള്‍ പരാതിപ്പെട്ടത്. സോഷ്യല്‍മീഡിയയില്‍ ആശങ്ക പങ്കുവെച്ച് നിരവധിപ്പേരാണ് പോസ്റ്റിട്ടത്. ഇതിന് പിന്നാലെയാണ് എന്‍പിസിഐയുടെ വിശദീകരണം.

പ്രതീകാത്മക ചിത്രം
ഓഫ്‌ലൈനായി ഞൊടിയിടയില്‍ പണമടച്ച് യാത്ര ചെയ്യാം; ടിക്കറ്റിന് പകരം ഉപയോഗിക്കാവുന്ന വാലറ്റ് ഡെബിറ്റ് കാര്‍ഡുമായി ഫെഡറല്‍ ബാങ്ക്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com