ഒടിപി സംവിധാനം മാറുന്നു; തട്ടിപ്പ് തടയാന്‍ പുതിയ പദ്ധതിയുമായി ആര്‍ബിഐ

നിലവിലെ ഒടിപി വെരിഫിക്കേഷന്‍ സംവിധാനത്തിന് പകരം കൂടുതല്‍ സുരക്ഷ ഉറപ്പാക്കുന്ന സാങ്കേതികവിദ്യ നടപ്പാക്കാന്‍ റിസര്‍വ് ബാങ്ക് പദ്ധതിയിടുന്നു
ഒടിപി വെരിഫിക്കേഷൻ സംവിധാനത്തിന് പകരം പുതിയ സാങ്കേതികവിദ്യ വരുന്നു
ഒടിപി വെരിഫിക്കേഷൻ സംവിധാനത്തിന് പകരം പുതിയ സാങ്കേതികവിദ്യ വരുന്നുപ്രതീകാത്മക ചിത്രം/ എക്സ്പ്രസ് ഇലസ്ട്രേഷൻ

ന്യൂഡല്‍ഹി: നിലവിലെ ഒടിപി വെരിഫിക്കേഷന്‍ സംവിധാനത്തിന് പകരം കൂടുതല്‍ സുരക്ഷ ഉറപ്പാക്കുന്ന സാങ്കേതികവിദ്യ നടപ്പാക്കാന്‍ റിസര്‍വ് ബാങ്ക് പദ്ധതിയിടുന്നു. ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് കൂടുതല്‍ ആധികാരികത കൈവരുന്നതിന് തത്വാധിഷ്ഠിത ചട്ടക്കൂടിന് ( principle-based framework ) രൂപം നല്‍കാന്‍ ആര്‍ബിഐ ആലോചിക്കുന്നതായാണ് കഴിഞ്ഞദിവസം പണവായ്പാ നയപ്രഖ്യാപനത്തിനിടെ ഗവര്‍ണര്‍ ശക്തികാന്ത ദാസ് മാധ്യമങ്ങളോട് പറഞ്ഞത്.

'ഡിജിറ്റല്‍ പേയ്മെന്റുകള്‍ സുരക്ഷിതമാക്കുന്നതിന് അഡീഷണല്‍ ഫാക്ടര്‍ ഓഫ് ഓതന്റിക്കേഷന്‍ (എഎഫ്എ) പോലുള്ള വിവിധ സംവിധാനങ്ങള്‍ റിസര്‍വ് ബാങ്ക് ഇതിനോടകം തന്നെ അവതരിപ്പിച്ചിട്ടുണ്ട്. അതിനിടെ എസ്എംഎസ് അടിസ്ഥാനമാക്കിയുള്ള ഒടിപി വളരെ ജനപ്രിയമായി. എന്നിരുന്നാലും, സാങ്കേതിക പുരോഗതിക്കൊപ്പം, സമീപ കാലങ്ങളില്‍ ആധികാരികത ഉറപ്പാക്കാന്‍ മറ്റു സംവിധാനങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. അതിനാല്‍, ഡിജിറ്റല്‍ പേയ്മെന്റുകളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന് ബദല്‍ സംവിധാനം സ്വീകരിക്കുന്നതിന് ഒരു തത്വാധിഷ്ഠിത ചട്ടക്കൂട് സ്ഥാപിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.'-ശക്തികാന്ത ദാസ് പറഞ്ഞു.

തത്വാധിഷ്ഠിത ചട്ടക്കൂടിന്റെ വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുമെന്നും ആര്‍ബിഐ ഗവര്‍ണര്‍ വ്യക്തമാക്കി. അടുത്തിടെ ഡിജിറ്റല്‍ പേയ്‌മെന്റുകളുമായി ബന്ധപ്പെട്ട് തട്ടിപ്പുകള്‍ വര്‍ധിച്ച പശ്ചാത്തലത്തിലാണ് പുതിയ സുരക്ഷാ സംവിധാനത്തെ കുറിച്ച് ആര്‍ബിഐ ആലോചിച്ച് തുടങ്ങിയത്. 2022നും 23നും ഇടയില്‍ യുപിഐ ഇടപാടുകളുമായി ബന്ധപ്പെട്ട് 95000 തട്ടിപ്പുകള്‍ ആണ് നടന്നത്. ഈ പശ്ചാത്തലത്തിലാണ് ഇടപാടുകളുടെ ആധികാരികത ഉറപ്പാക്കാന്‍ പുതിയ സംവിധാനം കൊണ്ടുവരുന്നതിനെ കുറിച്ച് ആര്‍ബിഐ ആലോചിച്ചത്.

ഒടിപി വെരിഫിക്കേഷൻ സംവിധാനത്തിന് പകരം പുതിയ സാങ്കേതികവിദ്യ വരുന്നു
സ്വര്‍ണവില കുറഞ്ഞു; 46,400ല്‍ താഴെ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com