കെവൈസി അപ്‌ഡേഷന്‍; വീണ്ടും മുന്നറിയിപ്പുമായി ആര്‍ബിഐ

കെവൈസി അപ്‌ഡേഷനുമായി ബന്ധപ്പെട്ട് തട്ടിപ്പുകള്‍ വര്‍ധിച്ച് വരുന്ന പശ്ചാത്തലത്തില്‍ വീണ്ടും മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക്
റിസര്‍വ് ബാങ്ക്, ഫയല്‍ ചിത്രം
റിസര്‍വ് ബാങ്ക്, ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: കെവൈസി അപ്‌ഡേഷനുമായി ബന്ധപ്പെട്ട് തട്ടിപ്പുകള്‍ വര്‍ധിച്ച് വരുന്ന പശ്ചാത്തലത്തില്‍ വീണ്ടും മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക്. തട്ടിപ്പില്‍ വീഴാതിരിക്കാന്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്നു മുന്നറിയിപ്പില്‍ പറയുന്നു.

കെവൈസി അപ്‌ഡേഷന്‍ എന്ന പേരില്‍ ഫോണ്‍ കോളുകള്‍/എസ്എംഎസ്/ഇ-മെയിലുകള്‍ എന്നി രൂപത്തില്‍ വരുന്ന വ്യാജ സന്ദേശങ്ങള്‍ തിരിച്ചറിയാതെ ഉപഭോക്താക്കള്‍ വ്യക്തിഗത വിവരങ്ങള്‍, അക്കൗണ്ട്/ലോഗിന്‍ വിശദാംശങ്ങള്‍ നല്‍കുന്നത് വഴിയാണ് തട്ടിപ്പിന് ഇരയാകുന്നത്. ഇതിന് പുറമേ സന്ദേശങ്ങളില്‍ നല്‍കിയിരിക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നതോടെ, ഉപഭോക്താക്കള്‍ അറിയാതെ ഫോണില്‍ നിയമവിരുദ്ധ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്ന സാഹചര്യവും ഉണ്ടാവുന്നു. ഇത്തരം തട്ടിപ്പുകളില്‍ വീഴരുതെന്ന് ആര്‍ബിഐയുടെ മുന്നറിയിപ്പില്‍ പറയുന്നു.

തട്ടിപ്പുകാര്‍ പറയുന്നത് കേള്‍ക്കാത്ത പക്ഷം ഭീഷണിപ്പെടുത്തുന്ന രീതിയും ഇവര്‍ അവലംബിക്കുന്നുണ്ട്. അക്കൗണ്ട് മരവിപ്പിക്കുമെന്നും തടയുമെന്നുമെല്ലാം പറഞ്ഞാണ് ഭീഷണിപ്പെടുത്തുന്നത്. ഇത്തരം ഭീഷണികളില്‍ വീണ് വ്യക്തിഗത വിവരങ്ങള്‍ കൈമാറരുതെന്നും ആര്‍ബിഐ വ്യക്തമാക്കി.

കെവൈസി അപ്‌ഡേഷനുമായി ബന്ധപ്പെട്ട് ഫോണ്‍ കോളുകളോ, സന്ദേശമോ വന്നാല്‍ അതത് ബാങ്കുമായി ബന്ധപ്പെട്ട് ഇതിന്റെ നിജസ്ഥിതി മനസിലാക്കാന്‍ ശ്രമിക്കണം. ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് മാത്രം നമ്പര്‍ എടുത്ത് വിളിക്കാന്‍ ഉപഭോക്താവ് തയ്യാറാകണം. തട്ടിപ്പില്‍ വീണാല്‍ ഉടന്‍ തന്നെ ബാങ്കിനെ വിളിച്ച് അറിയിക്കണമെന്നും ആര്‍ബിഐ വ്യക്തമാക്കി.

റിസര്‍വ് ബാങ്ക്, ഫയല്‍ ചിത്രം
ആശങ്കയില്ലാതെ റിട്ടയറാകൂ...; ആജീവനാന്തം ഗ്യാരന്റിയുള്ള വരുമാനം, എല്‍ഐസിയുടെ ജീവന്‍ധാര 2, വിശദാംശങ്ങള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com