ബാറ്ററി ചെലവ് കുറഞ്ഞു; ഇലക്ട്രിക് വാഹനങ്ങളുടെ വില 1.2 ലക്ഷം രൂപ വരെ കുറച്ച് ടാറ്റ മോട്ടേഴ്‌സ്

ടിയാഗോ, നെക്‌സോണ്‍ കാര്‍ മോഡലുകളുടെ വിലയാണ് കുറച്ചത്
ടിയാഗോ, നെക്‌സോണ്‍ കാര്‍ മോഡലുകളുടെ വിലയാണ് കുറച്ചത്പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് ഇലക്ട്രിക് വാഹനങ്ങളുടെ വില കുറച്ചു. ടിയാഗോ, നെക്‌സോണ്‍ കാര്‍ മോഡലുകളുടെ വിലയാണ് കുറച്ചത്. ബാറ്ററി ചെലവ് കുറഞ്ഞ പശ്ചാത്തലത്തില്‍ 1.2 ലക്ഷം രൂപ വരെയാണ് കുറച്ചത്.

ഇലക്ട്രിക് വാഹനങ്ങളുടെ വിലയുടെ ഭൂരിഭാഗവും ബാറ്ററിയ്ക്ക് വരുന്ന ചെലവാണ്. അടുത്തിടെ ബാറ്ററി സെല്ലിന്റെ വില കുറഞ്ഞ പശ്ചാത്തലത്തിലാണ് ഇലക്ട്രിക് കാറുകളുടെ വില കുറയ്ക്കാന്‍ തീരുമാനിച്ചതെന്ന് ടാറ്റ മോട്ടേഴ്‌സ് പ്രസ്താവനയില്‍ അറിയിച്ചു.

ബാറ്ററി സെല്ലിന്റെ വിലയില്‍ ഉണ്ടായ കുറവ് ഉപഭോക്താക്കള്‍ക്ക് കൈമാറുന്നതിന്റെ ഭാഗമായാണ് വില കുറച്ചതെന്ന് ചീഫ് കോമേഴ്‌സിയല്‍ ഓഫീസര്‍ വിവേക് ശ്രീവാസ്തവ അറിയിച്ചു. 1.2 ലക്ഷം രൂപ വരെ കുറച്ചതോടെ നെക്‌സോണ്‍ ഇവിയുടെ വില ആരംഭിക്കുക 14.49 ലക്ഷം രൂപ മുതലാണ്. 70000 രൂപ വരെ കുറച്ചതോടെ ടിയാഗോയുടെ ബേസ് മോഡലിന്റെ വില 7.99 ലക്ഷം രൂപയായി താഴ്ന്നതായും ടാറ്റ മോട്ടേഴ്‌സ് അറിയിച്ചു.

പഞ്ച് ഇവിയുടെ വിലയില്‍ മാറ്റമില്ല. ഭാവിയില്‍ ബാറ്ററി ചെലവ് കുറയും എന്ന് കണ്ടാണ് പഞ്ചിന്റെ വില നിശ്ചയിച്ചത്. മൊത്തത്തിലുള്ള പാസഞ്ചര്‍ വാഹന വ്യവസായ വളര്‍ച്ചയില്‍ ഇവിയുടെ സ്വാധീനം വര്‍ധിച്ച് വരികയാണെന്നും ടാറ്റ മോട്ടോഴ്‌സ് പറഞ്ഞു.2023ല്‍ പാസഞ്ചര്‍ വാഹന വ്യവസായ മേഖലയില്‍ എട്ടു ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. എന്നാല്‍ ഇവി വിഭാഗം 90 ശതമാനത്തിലധികം വളര്‍ച്ച കൈവരിച്ചതായും ടാറ്റ മോട്ടേഴ്‌സ് അറിയിച്ചു.

ടിയാഗോ, നെക്‌സോണ്‍ കാര്‍ മോഡലുകളുടെ വിലയാണ് കുറച്ചത്
'ചൊവ്വയില്‍ മനുഷ്യ കോളനി സ്ഥാപിക്കും'; 10 ലക്ഷം പേരെ എത്തിക്കുമെന്ന് ഇലോണ്‍ മസ്‌ക്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com