കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണം; പേടിഎമ്മിനെതിരെ ഇഡി അന്വേഷണം

ഡിജിറ്റല്‍ പണമിടപാട് പ്ലാറ്റ്‌ഫോമായ പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചതായി റിപ്പോര്‍ട്ട്
കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണവുമായി ബന്ധപ്പെട്ടാണ് നടപടി
കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണവുമായി ബന്ധപ്പെട്ടാണ് നടപടിഫയല്‍

ന്യൂഡല്‍ഹി: ഡിജിറ്റല്‍ പണമിടപാട് പ്ലാറ്റ്‌ഫോമായ പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചതായി റിപ്പോര്‍ട്ട്. കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണവുമായി ബന്ധപ്പെട്ടാണ് നടപടി.

വിദേശനാണ്യ വിനിമയ നിയമം ലംഘിച്ചതായുള്ള ആരോപണവും ഇഡിയുടെ അന്വേഷണ പരിധിയില്‍ വരും. അതേസമയം ആരോപണങ്ങളെല്ലാം വസ്തുതാപരമായി തെറ്റാണെന്നാണ് പേടിഎമ്മിന്റെ വാദം.

ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞമാസം അവസാനമാണ് നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതില്‍ നിന്നും ക്രെഡിറ്റ് ഇടപാടുകള്‍ നടത്തുന്നതില്‍ നിന്നും പേടിഎമ്മിനെ റിസര്‍വ് ബാങ്ക് വിലക്കിയത്. മാര്‍ച്ച് ഒന്നുമുതല്‍ പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കരുതെന്നാണ് ആര്‍ബിഐയുടെ ഉത്തരവില്‍ പറയുന്നത്. പേടിഎം വ്യവസ്ഥകള്‍ തുടര്‍ച്ചയായി ലംഘിച്ചെന്ന് കാട്ടിയാണ് ആര്‍ബിഐയുടെ നടപടി.

കൃത്യമായി തിരിച്ചറിയല്‍ നടപടികള്‍ സ്വീകരിക്കാതെ നൂറ് കണക്കിന് അക്കൗണ്ടുകള്‍ തുടങ്ങാന്‍ അനുവദിച്ചതാണ് പേടിഎമ്മിനെതിരെയുള്ള ആര്‍ബിഐ നടപടിയുടെ പ്രധാന കാരണമെന്നാണ് റിപ്പോര്‍ട്ട്. കെവൈസി നടപടികള്‍ പൂര്‍ത്തിയാക്കാതെ കോടികളുടെ ഇടപാടുകള്‍ പ്ലാറ്റ്‌ഫോമില്‍ നടന്നതാണ് ആര്‍ബിഐയുടെ നിരീക്ഷണത്തിലേക്ക് നയിച്ചതെന്നുമാണ് വിവരം.

കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണവുമായി ബന്ധപ്പെട്ടാണ് നടപടി
ഇനി യുഎഇയിലും; യുപിഐ സേവനം ലഭിക്കുന്ന ഏഴ് വിദേശരാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ട് കേന്ദ്രം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com