തടസ്സമില്ലാത്ത യാത്രയ്ക്ക് ഫാസ്ടാഗ് ഈ 32 ബാങ്കുകളില്‍നിന്ന്; പട്ടികയില്‍ പേടിഎം ഇല്ല

പട്ടികയില്‍നിന്ന് പേടിഎം പേയ്‌മെന്റ് ബാങ്കിനെ ഒഴിവാക്കി
ഫാസ്ടാഗ് ഈ 32 ബാങ്കുകളില്‍നിന്ന്
ഫാസ്ടാഗ് ഈ 32 ബാങ്കുകളില്‍നിന്ന്ഫയല്‍

ന്യൂഡല്‍ഹി: ദേശീയപാതകളിലെ ടോള്‍ നല്‍കുന്നതിനുള്ള ഫാസ്ടാഗ് പുറത്തിറക്കാന്‍ അധികാരമുള്ള ബാങ്കുകളുടെ പട്ടികയില്‍നിന്ന് പേടിഎം പേയ്‌മെന്റ് ബാങ്കിനെ ഒഴിവാക്കി. പേടിഎമ്മിനെതിരായ ആര്‍ബിഐ നടപടിയുടെ പശ്ചാത്തലത്തത്തിലാണ്, ഇന്ത്യന്‍ ഹൈവേയ്‌സ് മാനേജ്‌മെന്റ് കമ്പനിയുടെ (ഐഎച്ച്എംസിഎല്‍) നീക്കം.

സുഗമമായ ഹൈവേ യാത്രയ്ക്ക് 32 അംഗീകൃത ബാങ്കുകളില്‍നിന്നുള്ള ഫാസ്ടാഗ് വാങ്ങാന്‍ ഐഎച്ച്എംസിഎല്‍ ട്വിറ്റര്‍ പോസ്റ്റിലൂടെ യാത്രക്കാരോട് ആവശ്യപ്പെട്ടു. പട്ടികയില്‍ പേടിഎം പേയ്‌മെന്റ് ബാങ്ക് ഇല്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഫാസ്ടാഗ് ഈ 32 ബാങ്കുകളില്‍നിന്ന്
പേടിഎം പേയ്‌മെന്റ്‌സ് ബാങ്ക് ഇടപാടുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ഇപിഎഫ്ഒ

എയര്‍ടെല്‍ പേയ്‌മെന്റ് ബാങ്ക്, അലഹാബാദ് ബാങ്ക്, ബാങ്ക് ഒഫ് ബറോഡ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, പഞ്ചാബ് നാഷനല്‍ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യെസ് ബാങ്ക് തുടങ്ങിയവ പട്ടികയിലുണ്ട്.

കഴിഞ്ഞ മാസം 31നാണ് പേടിഎമ്മിനു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി റിസര്‍വ് ബാങ്ക് ഉത്തരവിറക്കിയത്. നിക്ഷേപം സ്വീകരിക്കുന്നതിനും വാലറ്റുകള്‍ ടോപ് അപ്പ് ചെയ്യുന്നതിനും ഈ മാസം 29നു ശേഷം വിലക്കുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com