ആയിരം കോടി ഡോളറിന്റെ സോണി- സീ ലയനം സംഭവിക്കുമോ?, തിരക്കിട്ട ചര്‍ച്ചകള്‍, സീ ഓഹരിയില്‍ ഏഴു ശതമാനം മുന്നേറ്റം

സോണി പിക്‌ചേഴ്‌സ് നെറ്റ്‌വര്‍ക്ക്‌സ് ഇന്ത്യയുമായുള്ള ലയനം സാധ്യമാക്കുന്നതിന് അവസാന വട്ട ശ്രമം നടത്തി സീ എന്റര്‍ടെയിന്‍മെന്റ് എന്റര്‍പ്രൈസസ് ലിമിറ്റഡ്
ജനുവരി 22ന് റദ്ദാക്കിയ 1000 കോടി ഡോളറിന്റെ ലയന പദ്ധതി പുനരുജ്ജീവിപ്പിക്കാനാണ് സീ ശ്രമിക്കുന്നത്
ജനുവരി 22ന് റദ്ദാക്കിയ 1000 കോടി ഡോളറിന്റെ ലയന പദ്ധതി പുനരുജ്ജീവിപ്പിക്കാനാണ് സീ ശ്രമിക്കുന്നത്ഫയൽ‌

ന്യൂഡല്‍ഹി: സോണി പിക്‌ചേഴ്‌സ് നെറ്റ്‌വര്‍ക്ക്‌സ് ഇന്ത്യയുമായുള്ള ലയനം സാധ്യമാക്കുന്നതിന് അവസാന വട്ട ശ്രമം നടത്തി സീ എന്റര്‍ടെയിന്‍മെന്റ് എന്റര്‍പ്രൈസസ് ലിമിറ്റഡ്. ജനുവരി 22ന് റദ്ദാക്കിയ 1000 കോടി ഡോളറിന്റെ ലയന പദ്ധതി പുനരുജ്ജീവിപ്പിക്കാനാണ് സീ ശ്രമിക്കുന്നത്. ഈ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് തുടര്‍ച്ചയായി നഷ്ടം നേരിട്ട സീ ഓഹരിയില്‍ വ്യാപാരത്തിന്റെ തുടക്കത്തില്‍ ഏഴു ശതമാനത്തിന്റെ മുന്നേറ്റം ഉണ്ടായി.

ലയനപദ്ധതിയുമായി മുന്നോട്ടുപോകുന്നതിന് കഴിഞ്ഞ രണ്ടാഴ്ചയായി ഇരു കമ്പനികളുടെയും പ്രതിനിധികള്‍ മുംബൈയില്‍ ചര്‍ച്ച നടത്തി വരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എങ്കിലും ലയനപദ്ധതിയെ തടസ്സപ്പെടുത്തുന്ന അഭിപ്രായവ്യത്യാസങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നതായും കമ്പനി വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ തയ്യാറാണെങ്കില്‍ അടുത്ത 48 മണിക്കൂറിനകം ലയനപദ്ധതിയുമായി മുന്നോട്ടുപോകുന്നതിന് സീ പച്ചക്കൊടി കാണിക്കുമെന്നാണ് വിവരം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എന്റര്‍ടെയിന്‍മെന്റ് ലോകം പ്രതീക്ഷിച്ചിരുന്ന സീയും സോണി ഗ്രൂപ്പും തമ്മിലുള്ള മെഗാ ലയന പദ്ധതി വേണ്ടെന്ന് വച്ചതായി ജനുവരി 22ന് സോണി ഗ്രൂപ്പാണ് ഔദ്യോഗികമായി അറിയിച്ചത്. ലയനത്തെ തുടര്‍ന്ന് രൂപംകൊള്ളുന്ന സ്ഥാപനത്തെ ആര് നയിക്കുമെന്ന കാര്യത്തില്‍ ഇരുകമ്പനികളും തമ്മില്‍ യോജിപ്പില്‍ എത്താതിരുന്നതാണ് ഇടപാട് റദ്ദാക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്.

ജനുവരി 22ന് റദ്ദാക്കിയ 1000 കോടി ഡോളറിന്റെ ലയന പദ്ധതി പുനരുജ്ജീവിപ്പിക്കാനാണ് സീ ശ്രമിക്കുന്നത്
മലബാര്‍ ഗോള്‍ഡ്, ടൈറ്റന്‍; ആഡംബര ബ്രാന്‍ഡുകളുടെ പട്ടികയില്‍ നാല് ഇന്ത്യന്‍ ബ്രാന്‍ഡുകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com