വീണ്ടും തിരിച്ചടി; സീയുടെ അക്കൗണ്ടില്‍ 2000 കോടി രൂപ 'കാണാനില്ല'; റിപ്പോര്‍ട്ട്

വിനോദരംഗത്തെ പ്രമുഖ കമ്പനിയായ സീ എന്റര്‍ടെയിന്‍മെന്റിന് വീണ്ടും തിരിച്ചടി
സീയുടെ ഓഹരിയില്‍ 15 ശതമാനം ഇടിവ്
സീയുടെ ഓഹരിയില്‍ 15 ശതമാനം ഇടിവ് പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: വിനോദരംഗത്തെ പ്രമുഖ കമ്പനിയായ സീ എന്റര്‍ടെയിന്‍മെന്റിന് വീണ്ടും തിരിച്ചടി. സീ എന്റര്‍ടെയിന്‍മെന്റിന്റെ അക്കൗണ്ടില്‍ ക്രമക്കേട് നടന്നതായി സെബി കണ്ടെത്തിയതായി റിപ്പോര്‍ട്ട്.2000 കോടി രൂപയാണ് കണക്കില്‍ കാണാത്തത്. ഇത് വകമാറ്റിയതാകാമെന്നാണ് സെബിയുടെ പ്രാഥമിക നിഗമനം.

ലയന നടപടികളില്‍ നിന്ന് സോണി ഗ്രൂപ്പ് പിന്മാറിയത് സീ എന്റര്‍ടെയ്ന്‍മെന്റിനെ ബാധിച്ചതിന് പിന്നാലെയാണ് സെബി ക്രമക്കേട് കണ്ടെത്തിയത്. സീയുടെ സ്ഥാപകരെ ചുറ്റിപ്പറ്റി നടക്കുന്ന സെബി അന്വേഷണത്തിനിടെയാണ് 2000 കോടി രൂപ എവിടെ പോയി എന്ന ചോദ്യം ഉയര്‍ന്നത്. കമ്പനി വകമാറ്റിയതാകാം എന്നാണ് സെബി വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഈ കണ്ടെത്തല്‍ അന്തിമമല്ല എന്നും സെബി വൃത്തങ്ങള്‍ പറയുന്നു. കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥരുടെ വിശദീകരണം പരിശോധിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ കണക്കില്‍ മാറ്റം വരാമെന്നാണ് സെബി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇതുമായി ബന്ധപ്പെട്ട് സീയുടെ സ്ഥാപകര്‍ അടക്കമുള്ളവരുടെ വിശദീകരണം സെബി തേടിയതായും റിപ്പോര്‍ട്ടുകളുണ്ട്.

അതിനിടെ ഈ റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് സീയുടെ ഓഹരിയില്‍ 15 ശതമാനം ഇടിവ് നേരിട്ടു. കഴിഞ്ഞ ദിവസം സോണിയുമായുള്ള ലയനത്തിന് സീ വീണ്ടും ശ്രമങ്ങള്‍ തുടങ്ങിയതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് മുന്നേറ്റം കാഴ്ചവെച്ചിരുന്നു. എന്നാല്‍ ഇത്തരത്തില്‍ ഒരു ചര്‍ച്ചയും നടക്കുന്നില്ല എന്ന സീയുടെ വിശദീകരണത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് ഓഹരി വില ഇടിഞ്ഞത്.

സീയുടെ ഓഹരിയില്‍ 15 ശതമാനം ഇടിവ്
ഹിന്‍ഡാല്‍കോ കുതിച്ചു; ഇന്ത്യന്‍ ഓഹരി വിപണി പുതിയ ഉയരത്തില്‍, സീ പത്തുശതമാനം ഇടിഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com