ക്യൂ ആര്‍ കോഡ് ഇടപാട് പൂര്‍ത്തിയായാല്‍ 'വിളിച്ചുപറയും'; സൗണ്ട് പോഡുമായി ഗൂഗിള്‍ പേ

ക്യൂ ആര്‍ കോഡ് പേയ്‌മെന്റ് കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സൗണ്ട്‌പോഡ് (സൗണ്ട് ബോക്‌സ്) സംവിധാനം അവതരിപ്പിച്ച് ഡിജിറ്റല്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ ഗൂഗിള്‍ പേ
ഗൂഗിള്‍ പേ , ഫയൽ
ഗൂഗിള്‍ പേ , ഫയൽ

മുംബൈ: ക്യൂ ആര്‍ കോഡ് പേയ്‌മെന്റ് കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സൗണ്ട്‌പോഡ് (സൗണ്ട് ബോക്‌സ്) സംവിധാനം അവതരിപ്പിച്ച് ഡിജിറ്റല്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ ഗൂഗിള്‍ പേ. കച്ചവടക്കാരെ ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം ഒരുക്കിയത്. നിലവില്‍ പേടിഎം ആണ് സൗണ്ട് ബോക്‌സ് വിപണിയില്‍ മുന്നിലുള്ളത്. സമാനമായി ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍ ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ വിലയിരുത്തി വിളിച്ചുപറയുന്ന സംവിധാനമാണ് ഗൂഗിള്‍ പേയും കൊണ്ടുവന്നത്.

ഏതാനും മാസങ്ങള്‍ക്കുള്ളില്‍ രാജ്യവ്യാപകമായി ഇത് അവതരിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിനെതിരെ ആര്‍ബിഐ നടപടി സ്വീകരിച്ച പശ്ചാത്തലത്തിലാണ് ഈ രംഗത്തേയ്ക്ക് ഗൂഗിള്‍ പേ കൂടി കടന്നുവരുന്നത്. യുപിഐ ഇടപാടുകളില്‍ മുന്നിലുള്ള ഫോണ്‍ പേയും ഇത്തരം സൗണ്ട് ബോക്‌സുകള്‍ നല്‍കുന്നുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പരീക്ഷണാടിസ്ഥാനത്തില്‍ ഇത് അവതരിപ്പിച്ചപ്പോള്‍ കച്ചവടക്കാരില്‍ നിന്ന് ഉണ്ടായ മികച്ച പ്രതികരണത്തെ തുടര്‍ന്നാണ് വിപണിയില്‍ ഇറക്കാന്‍ തീരുമാനിച്ചത്. ക്യൂആര്‍ കോഡ് ഉപയോഗിച്ച് നടത്തിയ ഇടപാട് വിജയകരമായി പൂര്‍ത്തിയായാല്‍ ഇക്കാര്യം വിലയിരുത്തിയ ശേഷം സൗണ്ട്‌പോഡ് വിളിച്ചുപറയുന്ന തരത്തിലാണ് ക്രമീകരണം.

ഗൂഗിള്‍ പേ , ഫയൽ
കൊച്ചി കപ്പല്‍ശാല എപി വര്‍ക്കി മിഷന്‍ ഹോസ്പിറ്റലിന് 30 ലക്ഷത്തിന്റെ മെഡിക്കല്‍ ഉപകരണങ്ങള്‍ നല്‍കും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com