പേടിഎമ്മില്‍ യുപിഐ ഇടപാടുകള്‍ തുടരാന്‍ സാധിക്കുമോ?, വിശദീകരണവുമായി ആര്‍ബിഐ; ഓഹരി വില കുതിച്ചു, അപ്പര്‍ സര്‍ക്യൂട്ടില്‍

ഓഹരി വിപണിയുടെ തുടക്കത്തില്‍ ഡിജിറ്റല്‍ പേയ്‌മെന്റ് സ്ഥാപനമായ പേടിഎമ്മിന്റെ ഓഹരി വിലയില്‍ കുതിപ്പ്
പേടിഎം ഓഹരിയിൽ അഞ്ചുശതമാനം നേട്ടം
പേടിഎം ഓഹരിയിൽ അഞ്ചുശതമാനം നേട്ടംഫയല്‍

മുംബൈ: ഓഹരി വിപണിയുടെ തുടക്കത്തില്‍ ഡിജിറ്റല്‍ പേയ്‌മെന്റ് സ്ഥാപനമായ പേടിഎമ്മിന്റെ ഓഹരി വിലയില്‍ കുതിപ്പ്. അഞ്ചു ശതമാനം നേട്ടം രേഖപ്പെടുത്തിയതോടെ വീണ്ടും അപ്പര്‍ സര്‍ക്യൂട്ട് തൊട്ടു. കഴിഞ്ഞ ദിവസവും സമാനമായ നിലയില്‍ അപ്പര്‍ സര്‍ക്യൂട്ടില്‍ പേടിഎം എത്തിയിരുന്നു.

ഓഹരിക്ക് 428.10 എന്ന നിലയിലേക്കാണ് വില കുതിച്ചത്. ആര്‍ബിഐയുടെ നിര്‍ദേശമാണ് പേടിഎം ഓഹരിക്ക് അനുകൂലമായത്. യുപിഐ ഇടപാടുകള്‍ക്ക് തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷന്‍ പ്രൊവൈഡര്‍ സ്റ്റാറ്റസ് നല്‍കണമെന്ന പേടിഎമ്മിന്റെ അപേക്ഷ പരിശോധിക്കാന്‍ നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയോട് ആര്‍ബിഐ ആവശ്യപ്പെട്ടതാണ് വിപണിയില്‍ പ്രതിഫലിച്ചത്. പേടിഎം ആപ്പില്‍ യുപിഐ ഓപ്പറേഷന്‍ തുടരുന്നതിനാണ് തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷന്‍ പ്രൊവൈഡര്‍ സ്റ്റാറ്റസിനായി പേടിഎം അപേക്ഷിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇത് അനുവദിക്കുകയാണെങ്കില്‍ യുപിഐ വഴിയുള്ള പേയ്‌മെന്റുകളുമായി മുന്നോട്ടുപോകാന്‍ പേടിഎമ്മിന് സാധിക്കും. എന്നാല്‍ ആപ്പിന് സപ്പോര്‍ട്ട് നല്‍കുന്ന ബാങ്കുകളുടെ പുതിയ നിര കണ്ടെത്തേണ്ടതായി വരും. പേടിഎം പേയ്‌മെന്റ്‌സ് ബാങ്ക് ആര്‍ബിഐയുടെ വിലക്ക് നേരിടുന്ന പശ്ചാത്തലത്തിലാണ് ഇത്തരത്തില്‍ ഒരു അപേക്ഷ നല്‍കിയത്.

മാര്‍ച്ച് 15ന് ശേഷം നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത് അടക്കമുള്ള നടപടികളില്‍ നിന്നാണ് പേടിഎമ്മിനെ ആര്‍ബിഐ വിലക്കിയത്. പേടിഎമ്മിന്റെ യുപിഐ ഹാന്‍ഡില്‍ ഉപയോഗിച്ച് സുഗമമായി ഡിജിറ്റല്‍ പേയ്മെന്റുകള്‍ ഉറപ്പാക്കാനും യുപിഐ സിസ്റ്റത്തിലെ അപകടസാധ്യതകള്‍ കുറയ്ക്കാനുമാണ് ആര്‍ബിഐ പുതിയ നിര്‍ദേശം നല്‍കിയത്.

പേടിഎം ഓഹരിയിൽ അഞ്ചുശതമാനം നേട്ടം
സുഹൃത്തുക്കള്‍ എവിടെ എന്ന് ലൊക്കേറ്റ് ചെയ്യാം; പുതിയ ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com