
ന്യൂഡല്‍ഹി: ആന്‍ഡ്രോയിഡ് ഡിവൈസുകള്‍ക്കായി എഐ അടിസ്ഥാനമാക്കിയുള്ള ഫീച്ചര്‍ ഉള്‍പ്പെടെ നിരവധി ഫീച്ചറുകള്‍ പ്രഖ്യാപിച്ച് ഗൂഗിള്‍. ജെമിനി എഐ മെസേജ് ആപ്പിലേക്ക് കൊണ്ടുവന്നതുള്‍പ്പെടെ ആകെ ഒമ്പത് ഫീച്ചറുകളാണ് ഗൂഗിള്‍ അവതരിപ്പിച്ചത്. ഈ ഫീച്ചറുകള്‍ നിലവില്‍ ബീറ്റ ടെസ്റ്റിങ്ങിലാണ്.
ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണുകള്‍, ആന്‍ഡ്രോയിഡ് ഓട്ടോ, വിയര്‍ ഒഎസ് അടിസ്ഥാനമാക്കിയുള്ള സ്മാര്‍ട്ട് വാച്ചുകള്‍ എന്നിവയ്ക്കായി കമ്പനി മറ്റ് ഫീച്ചറുകള്‍ പുറത്തിറക്കാന്‍ തുടങ്ങിയിട്ടുണ്ട്.
ഉപയോക്താക്കളുടെ ഉല്‍പ്പാദനക്ഷമത മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതാണ് ഈ ഫീച്ചറുകളെന്ന് ഗൂഗിള്‍ ന്യൂസ്‌റൂമിലെ പോസ്റ്റില്‍ അറിയിച്ചു. ഗൂഗിള്‍ മെസേജുകളുമായുള്ള ജെമിനി സംയോജിപ്പിച്ചതിലൂടെ ജെമിനിക്കായി ഒരു പ്രത്യേക ചാറ്റ് ബോക്സ് ചേര്‍ത്തു. ഉപയോക്താക്കള്‍ക്ക്
ആശയ വിനിമയം നടത്താനും ചോദ്യങ്ങള്‍ ചോദിക്കാനും സന്ദേശങ്ങള്‍ എഴുതാനും തിരുത്തിയെഴുതാനും കഴിയും. ഫീച്ചര്‍ നിലവില്‍ ബീറ്റ ടെസ്റ്റിങ്ങിലാണ്.
ഗൂഗിള്‍ മെസേജ് ആപ്പിന് പുറമെ ആന്‍ഡ്രോയിഡ് ഓട്ടോയിലും കമ്പനി എഐ ചേര്‍ത്തിട്ടുണ്ട്. ആന്‍ഡ്രോയിഡ് ഓട്ടോയിലെ ജനറേറ്റീവ് എഐക്ക് ഇപ്പോള്‍ ദൈര്‍ഘ്യമേറിയ ടെക്സ്റ്റുകളോ ഗ്രൂപ്പ് ചാറ്റുകളോ സംഗ്രഹിക്കാനും കഴിയും.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
''എഐയുടെ സഹായത്തോടെ ഡ്രെവ് ചെയ്യുമ്പോള്‍ ദൈര്‍ഘ്യമേറിയ ടെക്സ്റ്റുകളോ തിരക്കുള്ള ഗ്രൂപ്പ് ചാറ്റുകളോ സംഗ്രഹിക്കാന്‍ കഴിയും. ഇത് സന്ദേശങ്ങള്‍ക്ക് റിപ്ലെ നല്‍കുന്നതിലും നിര്‍ദേശങ്ങള്‍ നല്‍കും. അതിനാല്‍ നിങ്ങള്‍ക്ക് ഒരു സന്ദേശം അയയ്ക്കാനോ ഒരു കോള്‍ ആരംഭിക്കാനോ ഒരിക്കല്‍ ടാപ്പുചെയ്താല്‍ മതി ഗൂഗിള്‍ പറഞ്ഞു.
ഗൂഗിള്‍ കാഴ്ച വൈകല്യമുള്ളവരെ സഹായിക്കാന്‍ എഐ ഫീച്ചറും കൊണ്ടുവന്നിട്ടുണ്ട്. പുതിയ ഫീച്ചര്‍ ഓണ്‍ലൈനില്‍ കാണുന്നതോ സന്ദേശങ്ങളിലൂടെ ലഭിച്ചതോ ആയ ചിത്രങ്ങള്‍ക്ക് അടിക്കുറിപ്പുകള്‍ വായിച്ച് നല്‍കും. ഗൂഗിള്‍ മാപ്സിലും സമാനമായ ഫീച്ചര്‍ കൊണ്ടുവന്നിട്ടുണ്ട്.
പുതിയ ഫീച്ചര്‍, ഫോണിന്റെ ക്യാമറ ചുറ്റുപാടിലേക്ക് ചൂണ്ടിക്കാണിച്ചാല്‍, അതിന്റെ പ്രവര്‍ത്തന സമയം, റേറ്റിംഗ് അല്ലെങ്കില്‍ അവിടെയെത്താനുള്ള വഴികള്‍ എന്നിവ ഉള്‍പ്പെടെയുള്ള സ്ഥല വിവരങ്ങള്‍ പറയും.
എഐ ഇതര ഫീച്ചറുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ആന്‍ഡ്രോയിഡിലെ ഗൂഗിള്‍ ഡോക്സിനായുള്ള കൈകൊണ്ട് എഴുതിയ വ്യാഖ്യാന സവിശേഷതയാണ് അവയില്‍ ഹൈലൈറ്റ് ചെയ്ത സവിശേഷത.ഹോം സ്‌ക്രീനില്‍ നിന്ന് നേരിട്ട് സൗണ്ട് ഔട്ട്പുട്ട് വരുന്ന ഡിവൈസ് തെരഞ്ഞെടുക്കാന്‍ ഉപയോക്താക്കളെ അനുവദിക്കും.
ഗൂഗിള്‍ വിയര്‍ ഒഎസില്‍ ചില പുതിയ ഫീച്ചറുകളും അവതരിപ്പിച്ചു. ഹെല്‍ത്ത് കണക്ട് ആപ്പന് Fitbit, Oura Ring പോലുള്ള വിവിധ വെയറബിളുകളില്‍ നിന്നും AllTrails, MyFitnessPal പോലുള്ള ആപ്പുകളില്‍ നിന്നുമുള്ള ഡാറ്റ സംയോജിപ്പിക്കാന്‍ കഴിയും. ഈ ആപ്പ് ഉപയോക്താക്കള്‍ക്ക് അവരുടെ ആരോഗ്യ, ഫിറ്റ്നസ് ട്രാക്കറുകളുടെ വിശദമായ വിവരങ്ങള്‍ നല്‍കും.
കൂടാതെ, ഗൂഗിള്‍ വാലറ്റ് ഇപ്പോള്‍ വിയര്‍ ഒഎസ് സ്മാര്‍ട്ട് വാച്ചുകളില്‍ നിന്ന് നേരിട്ട് ആക്‌സസ് ചെയ്യാവുന്നതാണ്. സ്‌റ്റോപ്പ്, സറ്റാര്‍ട്ട്, ടൈമിങ്‌സ്, കോമ്പസ്-ഗൈഡഡ് നാവിഗേഷന്‍, ഫോണില്‍ നിന്ന് സ്മാര്‍ട്ട് വാച്ചിലേക്കുള്ള ദിശകള്‍ മിറര്‍ ചെയ്യാനുള്ള ഓപ്ഷന്‍ എന്നിവ ഉള്‍പ്പെടെയുള്ള പൊതു ഗതാഗത ദിശകള്‍ കാണിക്കുന്നതിനായി വിയര്‍ ഒഎസിനുള്ള ഗൂഗിള്‍ മാപ്സ് അപ്ഡേറ്റ് ചെയ്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക