200 എംപി ക്യാമറ, റെഡ്മി നോട്ട് 13 സീരിസില്‍ മൂന്ന് മോഡലുകള്‍; വില 26,000 മുതല്‍ 36,000 വരെ, ഇന്ത്യന്‍ വിപണിയില്‍ 

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമി റെഡ്മി നോട്ട് 13 സീരിസ് സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു
റെഡ്മി നോട്ട് 13 സീരിസ് ഫോണുകൾ, image credit:www.mi.com
റെഡ്മി നോട്ട് 13 സീരിസ് ഫോണുകൾ, image credit:www.mi.com

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമി റെഡ്മി നോട്ട് 13 സീരിസ് സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. റെഡ്മി നോട്ട് 13, റെഡ്മി നോട്ട് 13 പ്രോ, റെഡ്മി നോട്ട് 13 പ്രോ പ്ലസ് മോഡലുകളാണ് അവതരിപ്പിച്ചത്.

റെഡ്മി നോട്ട് 13 പ്രോ, റെഡ്മി നോട്ട് 13 പ്രോ പ്ലസ് എന്നിവയില്‍ OLED ഡിസ്പ്ലേയും 12ജിബി വരെ റാം പായ്ക്കുമാണ് അടങ്ങിയിരിക്കുന്നത്. ആന്‍ഡ്രോയിഡ് 13 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്‌ഫോണില്‍ 200 എംപി പ്രധാന ക്യാമറയാണ് മറ്റൊരു ആകര്‍ഷണം. റെഡ്മി നോട്ട് 13 പ്രോ മൂന്ന് വേരിയന്റുകളിലാണ് അവതരിപ്പിച്ചത്. 8GB+128GB, 8GB+256GB, 12GB+256GB എന്നിവയ്ക്ക് യഥാക്രമം 25,999 രൂപ, 27,999 രൂപ, 29,999 രൂപ എന്നിങ്ങനെയാണ് വില. ആര്‍ട്ടിക് വൈറ്റ്, കോറല്‍ പര്‍പ്പിള്‍, മിഡ്നൈറ്റ് ബ്ലാക്ക് എന്നി നിറങ്ങളില്‍ സ്മാര്‍ട്ട്ഫോണ്‍ വാങ്ങാം.

റെഡ്മി നോട്ട് 13 പ്രോ പ്ലസ് ഫ്യൂഷന്‍ വൈറ്റ്, ഫ്യൂഷന്‍ പര്‍പ്പിള്‍, ഫ്യൂഷന്‍ ബ്ലാക്ക് കളര്‍ ഓപ്ഷനുകളിലാണ് വരുന്നത്. 8GB+256GB, 12GB+256GB, 12GB+512GB എന്നി മൂന്ന് വേരിയന്റുകളാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. യഥാക്രമം 31,999 രൂപ, 33,999 രൂപ, 35,999 രൂപ എന്നിങ്ങനെയാണ് വില.

റെഡ്മി നോട്ട് 13 പ്രോ, നോട്ട് 13 പ്രോ പ്രസ്  എന്നിവയില്‍ 6.67 ഇഞ്ച് 1.5k oled ഡിസ്‌പ്ലേയും 1220x2712 പിക്‌സല്‍ റെസല്യൂഷനുമാണ് ഉള്ളത്.ഇരു മോഡലുകളും 120Hz റിഫ്രഷ് റേറ്റാണ് ഓഫര്‍ ചെയ്യുന്നത്. മുകളില്‍ കോര്‍ണിംഗ് ഗോറില്ല ഗ്ലാസ് വിക്റ്റസിന്റെ പരിരക്ഷ ഉണ്ട്.

റെഡ്മി നോട്ട് 13 പ്രോ ഒക്ടാ കോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 7s Gen 2 ചിപ്സെറ്റാണ് ഇതിന് കരുത്തുപകരുന്നത്.ഒക്ടാ-കോര്‍ മീഡിയാടെക് ഡൈമെന്‍സിറ്റി 7200 അള്‍ട്രാ ചിപ്സെറ്റ് പായ്ക്ക് ആണ്  റെഡ്മി നോട്ട് 13 പ്രോ പ്ലസിന് കരുത്തുപകരുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com