ചെലവ് ചുരുക്കല്‍; ഫ്‌ളിപ്പ്കാര്‍ട്ട് വീണ്ടും ജീവനക്കാരെ പിരിച്ചുവിടുന്നു

പ്രമുഖ ഇ- കോമേഴസ് സ്ഥാപനമായ ഫ്‌ളിപ്പ്കാര്‍ട്ട് വീണ്ടും ജീവനക്കാരെ പിരിച്ചുവിടാന്‍ പോകുന്നതായി റിപ്പോര്‍ട്ട്
ഫ്‌ളിപ്പ്കാര്‍ട്ട്/ ഫയൽ ചിത്രം
ഫ്‌ളിപ്പ്കാര്‍ട്ട്/ ഫയൽ ചിത്രം

ന്യൂഡല്‍ഹി: പ്രമുഖ ഇ- കോമേഴസ് സ്ഥാപനമായ ഫ്‌ളിപ്പ്കാര്‍ട്ട് വീണ്ടും ജീവനക്കാരെ പിരിച്ചുവിടാന്‍ പോകുന്നതായി റിപ്പോര്‍ട്ട്. മൊത്തം ജീവനക്കാരില്‍ നിന്ന് അഞ്ചുമുതല്‍ ഏഴുശതമാനം പേരെ പിരിച്ചുവിടാനാണ് കമ്പനി ഉദ്ദേശിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.മാര്‍ച്ച്- ഏപ്രില്‍ മാസത്തോടെ പിരിച്ചുവിടല്‍ പൂര്‍ത്തിയാക്കുമെന്നാണ് കമ്പനി വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നത്.

കമ്പനിയുടെ വാര്‍ഷിക അവലോകന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നീക്കം. ഇതാദ്യമായല്ല, ഫ്‌ളിപ്പ്കാര്‍ട്ട് ജീവനക്കാരെ പിരിച്ചുവിടാന്‍ പോകുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷവും ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് ജീവനക്കാരെ പിരിച്ചുവിടാന്‍ വീണ്ടും കമ്പനി നീക്കം നടത്തുന്നതെന്നാണ് വിവരം. പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ പിരിച്ചുവിടല്‍ നടത്താനാണ് കമ്പനി ഉദ്ദേശിക്കുന്നത്.

ഫ്‌ളിപ്പ്കാര്‍ട്ടില്‍ 22000 പേരാണ് ജോലി ചെയ്യുന്നത്. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം നിയമനങ്ങള്‍ കമ്പനി മരവിപ്പിച്ചിരുന്നു. കൂടുതല്‍ മെച്ചപ്പെട്ട സ്ഥിതിയിലേക്ക് കമ്പനിയെ എത്തിക്കുന്നതിന് പുനഃസംഘടന ഉള്‍പ്പെടെ വിവിധ പദ്ധതികള്‍ കമ്പനി ആലോചിക്കുന്നുണ്ട്. 2023 സാമ്പത്തികവര്‍ഷത്തില്‍ 14,845 കോടി രൂപയാണ് കമ്പനിയുടെ വരുമാനം. 4,026 കോടിയുടെ നഷ്ടമാണ് കമ്പനി നേരിട്ടത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com